മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടേയും കുടുംബത്തിേൻറയും വിദേശ നിക്ഷേപങ്ങളെപറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങളും പണ്ടോറ പേപ്പറിൽ. ലോകത്താകമാനമുള്ള പണക്കാരുടെ അനധികൃത നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്ന സംഘത്തിന് ലഭിച്ചത് അവിശ്വസനീയ വിവരങ്ങളാണ്. വാഷിങ്ടൺ കേന്ദ്രമായുള്ള അന്താരാഷ്ട്ര അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ സംഘത്തിെൻറ (ഐ.സി.ഐ.ജെ) നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150 മാധ്യമ സ്ഥാപനങ്ങളുടെയും 600 മാധ്യമപ്രവർത്തകരുടേയും പിന്തുണ ഇതിനുണ്ടായിരുന്നു. 'പണ്ടോറ പേപ്പേഴ്സ്' എന്ന പേരിലാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സച്ചിൻ, ഭാര്യ അഞ്ജലി, ഭാര്യാ മാതാവ് ആനന്ദ് മെഹ്ത എന്നിവർക്ക് 60 കോടിയുടെ നിക്ഷേപം വിദേശത്ത് ഉണ്ടെന്ന് പണ്ടോറ പേപ്പറിൽ ഇന്ത്യയിൽ നിന്ന് ഭാഗഭാക്കായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
തട്ടിപ്പിെൻറ രീതി
വിദേശ നിക്ഷേപങ്ങളുടെ സ്ഥിരം തട്ടിപ്പ് ഫോർമുലയാണ് ഇവിടേയും അരങ്ങേറിയിരിക്കുന്നത്. ബ്രിട്ടീഷ് വെർജിൻ െഎലൻഡ് കേന്ദ്രമാക്കിയുള്ള സാസ് ഇൻറർനാഷനൽ എന്ന പേപ്പർ കമ്പനിയുണ്ടാക്കിയാണ് സച്ചിനും കുടുംബാംഗങ്ങളും നിക്ഷേപം നടത്തിയത്. പണ്ടോറ രേഖകളിൽ സാസിനെപറ്റിയുള്ള ആദ്യ പരാമർശം 2007 മുതലാണ് ആരംഭിക്കുന്നത്. 2016ൽ കമ്പനി പൂട്ടിപ്പോവുകയും ചെയ്തു. സച്ചിൻ രാജ്യസഭയിൽ അംഗമായിരുന്ന കാലത്താണ് തട്ടിപ്പിെൻറ ഭാഗമായത്. 2012ലാണ് അദ്ദേഹം രാജ്യസഭയിൽ നോമിനേറ്റ് ചെയ്യപ്പെടുന്നത്. 2016ൽ സാസ് പൂട്ടുകയും സച്ചിനും കുടുംബവും നിക്ഷേപങ്ങൾ തിരിച്ചെടുക്കുകയും ചെയ്തു.
കമ്പനി അടച്ചുപൂട്ടുന്ന സമയത്ത്, ലിസ്റ്റുചെയ്ത മൂല്യം അനുസരിച്ച് ഓഹരി ഉടമകൾ പണം തിരികെ വാങ്ങി. സച്ചിൻ ടെണ്ടുൽക്കർ (9 ഓഹരികൾ) 856,702 ഡോളർ, അഞ്ജലി ടെണ്ടുൽക്കർ (14 ഓഹരികൾ) 1,375,714 ഡോളർ, ആനന്ദ് മേത്ത (5 ഓഹരികൾ) 453,082 ഡോളർ എന്നിങ്ങനെയാണ് പണം തിരികെ ലഭിച്ചത്. എന്നാൽ ഇവർ വാങ്ങിയ ഷെയറുകൾ ഇതിൽ കൂടുതൽ ഉണ്ടെന്ന് കമ്പനി രേഖകൾ പറയുന്നു. അഞ്ജലി തെൻഡുൽക്കറിന് 60 ഷെയറുകളുടെ ആദ്യ ഷെയർ സർട്ടിഫിക്കറ്റും അച്ഛന് 30 ഓഹരികളുള്ള രണ്ടാമത്തെ ഷെയർ സർട്ടിഫിക്കറ്റ് നേരത്തെ നൽകിയതായി സാസ് രേഖകൾ പറയുന്നുണ്ട്. എന്നാൽ ശേഷിക്കുന്ന ഓഹരികൾ തിരികെ വാങ്ങുന്നതിെൻറ വിശദാംശങ്ങൾ രേഖകളിൽ ഇല്ല. സാസിെൻറ 90 ഓഹരികളുടെ മൂല്യം 8.6 മില്യൺ ഡോളർ (ഏകദേശം 60 കോടി രൂപ) ആയാണ് കണക്കാക്കുന്നത്. ഇൗ പേപ്പർ കമ്പനി വെറുതെ അടച്ചുപൂട്ടിയതല്ലെന്നും
പനാമ പേപ്പർ എന്ന പേരിൽ അനധികൃത നിക്ഷേപങ്ങളുടെ വിവരങ്ങൾ പുറത്തുവന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് അടച്ചുപൂട്ടിയതെന്നും രേഖകൾ പറയുന്നു. കമ്പനി അടച്ചുപൂട്ടാനുള്ള ഓഹരിയുടമകളുടെ പ്രമേയത്തിൽ മൂന്ന് ഷെയർഹോൾഡർമാരായ സച്ചിനും, അഞ്ജലിയും ആനന്ദ് മേത്തയും ഒപ്പിട്ടിട്ടുമുണ്ട്.
പണം കടത്തിയത് എൽ.ആർ.എസ് വഴി
വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള നിയമപരമായ വഴിയാണ് എൽ.ആർ.എസ് അഥവാ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റിന്റെ (ഫെമ) ഭാഗമാണ് എൽ.ആർ.എസ്. എൽആർഎസിന് കീഴിൽ, ഒരു സാമ്പത്തിക വർഷത്തിൽ 2,50,000 ഡോളർ ആണ് പുറത്തേക്ക് കൊണ്ടുപോകാവുന്നത്. വിദ്യാഭ്യാസം, ചികിത്സ, സംഭാവനകൾ, കുടിയേറ്റം, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കാണ് എൽ.ആർ.എസ് വഴി പണം വിദേശത്തേക്ക് അയക്കാവുന്നത്. ഇവിടെ പേപ്പർ കമ്പനിയിേ
ലക്കുള്ള നിക്ഷേപത്തിനായാണ് പണം കടത്തിയിരിക്കുന്നത്. ചട്ടങ്ങൾ അനുസരിച്ച്, രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ട മറ്റ് എംപിമാരുടേതുപോലെ വാർഷിക ആസ്തികളുടെയും ബാധ്യതകളുടെയും പട്ടിക സമർപ്പിക്കേണ്ടതില്ല. ഇതും സച്ചിന് സൗകര്യമായിമാറുകയായിരുന്നു.
രേഖകൾ യഥാർഥം
പണ്ടോറ പേപ്പറുകളുടെ ഭാഗമായ പനാമ നിയമസ്ഥാപനമായ അൽകോഗൽ രേഖകൾ പ്രകാരം, സച്ചിൻ ടെൻഡുൽക്കർ, അഞ്ജലി ടെൻഡുൽക്കർ എന്നിവർ രാഷ്ട്രീയമായി തുറന്നുകാട്ടപ്പെട്ട വ്യക്തികൾ (പിഇപി) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇതിൽ തന്നെ സച്ചിൻ ഹൈ റിസ്ക് കാറ്റഗറിയിലുംപെടുന്നു. നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ വിശ്വസനീയമാക്കുന്നത് പണ്ടോറ പേപ്പറിൽ സഹകരിച്ചിരിക്കുന്ന നിയമ സഹായ സ്ഥാപനങ്ങളുടെ വിശ്വാസ്യത കൊണ്ടാണ്. പനാമ പേപ്പറിൽ ഒന്നോ രണ്ടോ നിയമ സ്ഥാപനങ്ങളാണ് സഹകരിച്ചതെങ്കിൽ മൊത്തം 14 ലാ ഫേമുകളാണ് അവരുടെ രേഖകൾ കൈമാറി പാണ്ടോറ പേപ്പറുമായി സഹകരിച്ചത്. അതിൽ ഒന്നാണ് അൽകോഗൽ. ഇതേ അൽകോഗൽ തന്നെയാണ് സച്ചിനും സർവ്വീസ് പ്രൊവൈഡറായി പ്രവത്തിച്ചിരുന്നത്. പിന്നീട് ഇവർ അന്വേഷണത്തിന് സഹായിക്കാനായി മുന്നോട്ടുവരികയായിരുന്നു. അതിനാൽ തന്നെ നിക്ഷേപങ്ങളുടെ യഥാർഥ രേഖകളിൽ നിന്നുള്ള വിവങ്ങൾ പാണ്ടോറ പേപ്പറിലുണ്ട്.
സച്ചിെൻറ വാദം
'എൽആർഎസ് പ്രകാരമുള്ള നികുതി അടച്ച ഫണ്ടുകളിൽ നിന്നാണ് സച്ചിൻ നിക്ഷേപം നടത്തിയത്. എൽ.ആർ.എസ് സ്കീമിന് കീഴിൽ, 2007 മാർച്ച് വരെ, ഒരു വ്യക്തിക്ക് പ്രതിവർഷം 100,000 ഡോളർ നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി അയയ്ക്കാൻ കഴിയും. ഇത് 2007 സെപ്റ്റംബറിൽ 200,000 ഡോളർ ആയി ഉയർത്തി. 2015 മെയിൽ 250,000 ഡോളർ എന്ന കണക്കിൽ എത്തി. സച്ചിെൻറ നിക്ഷേപം ഇന്ത്യയിൽ നിന്നുള്ള ബാങ്കിങ് ചാനലുകളിലൂടെ നിയമാനുസൃതമായി നടത്തിയതാണ്. 60 കോടിയുടെ നിക്ഷേപമെന്നതും തീർത്തും തെറ്റാണ്. സാസ് ലിക്വിഡേഷനുശേഷം സച്ചിന് ലഭിച്ച എല്ലാ തുകയും അദ്ദേഹത്തിന്റെ നികുതി റിട്ടേണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്'-സച്ചിൻ ടെൻഡുൽക്കർ ഫൗണ്ടേഷന്റെ സിഇഒയും ഡയറക്ടറുമായ മൃൺമോയ് മുഖർജി ഇന്ത്യൻ എക്പ്രസ്സിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.