'കർഷകരുടെ ശക്തിയെക്കുറിച്ച് ബി.ജെ.പിക്ക് എന്തറിയാം'

ചണ്ഡിഗഡ്: കർഷകരെ തളർത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നീങ്ങിയതുകൊണ്ടാണ് ചർച്ച പരാജയപ്പെട്ടതെന്ന് ശിരോമണി അകാലിദൾ. ചർച്ച നീട്ടിക്കൊണ്ടുപോയതും വൈകിപ്പിച്ചതും പരാജയപ്പെടാൻ കാരണമായെന്നും അവർ ആരോപിച്ചു.

'കർഷകരെ തളർത്താനുള്ള തന്ത്രങ്ങൾ വൈകിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസർക്കാർ കമ്മിറ്റി രൂപവത്കരിച്ചത്. ചർച്ച നീട്ടിക്കൊണ്ടുപോവുക മാത്രമാണ് ലക്ഷ്യം. എന്നാൽ നമ്മുടെ ധീരരായ കർഷകരുടെ ശക്തി, ഊർജ്ജം എന്നിവയെക്കുറിച്ച് ബി.ജെ.പിക്ക് എത്രമാത്രം അറിവുണ്ടെന്ന് നമ്മൾ കാണുന്നുണ്ട്" മുതിർന്ന നേതാവ് എസ്. ബൽ‌വീന്ദർ സിംഗ് ഭുണ്ടർ പറഞ്ഞു.

അതേസമയം ക​ർ​ഷ​ക പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്രം ന​ട​ത്തി​യ ച​ർ​ച്ച​ പരാജയപ്പെട്ടിരുന്നു. കാ​ർ​ഷി​ക വി​രു​ദ്ധ ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ക​ർ​ഷ​ക നേ​താ​ക്ക​ൾ ഉ​റ​ച്ചു നി​ന്നു. പ്ര​ശ്​​നം പ​ഠി​ക്കാ​ൻ വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ക്കാ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്രം മു​ന്നോ​ട്ടു​വെ​ച്ച നി​​ർ​ദേ​ശം. എ​ന്നാ​ൽ, വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ക്കേ​ണ്ട സ​മ​യ​മ​ല്ല ഇ​തെ​ന്ന്​ ക​ർ​ഷ​ക നേ​താ​ക്ക​ൾ വ്യ​ക്​​ത​മാ​ക്കി.

ന​രേ​ന്ദ്ര സി​ങ്​ തോ​മ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ റെ​യി​ൽ​വേ-​വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ, സ​ഹ​മ​ന്ത്രി സോം ​പ്ര​കാ​ശ്​ എ​ന്നി​വ​രാ​ണ്​ ചൊ​വ്വാ​ഴ്​​ച വി​ജ്ഞാ​ൻ ഭ​വ​നി​​ൽ വെ​ച്ച്​ ക​ർ​ഷ​ക നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള 31 ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ളും ഹ​രി​യാ​ന​യി​ൽ നി​ന്നും ര​ണ്ടു​േ​പ​രും കി​സാ​ന്‍ സം​ഘ​ര്‍ഷ് കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യി​ൽ നി​ന്നും ര​ണ്ടു​പേ​രു​മ​ട​ക്കം 35 പേ​രും ക​ർ​ഷ​ക​രെ പ്ര​തി​നി​ധീ​ക​രി​ച്ചു.​

നി​യ​മ​ങ്ങ​ള്‍ പി​ന്‍വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ പ​ത്​​മ​ശ്രീ, അ​ര്‍ജു​ന, ഖേ​ല്‍ ര​ത്‌​ന, ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ മ​ട​ക്കി ന​ല്‍കു​മെ​ന്ന് പ​ഞ്ചാ​ബി​ല്‍ നി​ന്നു​ള്ള പ്ര​മു​ഖ കാ​യി​ക താ​ര​ങ്ങ​ള്‍ മു​ന്ന​റി​യി​പ്പു ന​ല്‍കി.

Tags:    
News Summary - SAD alleges 'failure' of talks part of Centre's attempts to tire farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.