സ്​ത്രീ സു​രക്ഷക്ക്​ മുഖ്യ പരിഗണന നൽകും– സിദ്ധരാമയ്യ

ബംഗളൂരു:  സ്​ത്രീ സുരക്ഷക്കാണ്​ സർക്കാർ മുഖ്യ പരിഗണന കൊടുക്കുന്നതെന്ന്​ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രവാസി ഭാരതീയ ദിവസ്​ സമ്മേളനത്തിന്​ ബംഗ​ളൂരുവിലെത്തിയ സിദ്ധരാമയ്യ മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു.

ബംഗളൂരുവിൽ സ്​ത്രീകൾക്കെതിരെ നടന്ന അക്രമസംഭവങ്ങൾ ഗൗരവമായി കാണുന്നു. കുറ്റകാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുവൽസര ആഘോഷങ്ങൾക്കിട​യൊണ്​ ബംഗളൂരുവിൽ സ്​ത്രീകൾക്കെതിരെ അതിക്രമം ഉണ്ടായത്​. സംഭവത്തിന്​ ശേഷം പല രാഷ്​ട്രീയ നേതാക്കളുടെയും പ്രതികരണങ്ങൾ പ്രതിഷേധത്തിന്​ വഴിവെച്ചിരുന്നു. ഇതിനിടെയാണ്​ നിലപാട്​ വ്യക്​തമാക്കി കർണാടക മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്​.

Tags:    
News Summary - Safety of women was top priority, says Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.