ന്യൂഡൽഹി: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സഹാറൺപുരിൽ ജാതിസംഘർഷം രൂക്ഷമായി. മേഖലയിൽ ബുധനാഴ്ച രാത്രി മുതൽ കർഫ്യൂ പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങളെ വിലക്കി. 24 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗി ആദിത്യനാഥ് സർക്കാറിനോട് റിപ്പോർട്ട് തേടി. സംസ്ഥാനത്തിെൻറ അപേക്ഷ പരിഗണിച്ച് കലാപവിരുദ്ധപൊലീസിെൻറ 400 പേരടങ്ങുന്ന സംഘത്തെ യു.പിയിലേക്ക് അയച്ചിട്ടുമുണ്ട്.
ചൊവ്വാഴ്ച സംഘർഷത്തിൽ ദലിത് യുവാവ് െകാല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബി.എസ്.പി നേതാവ് മായാവതിയുടെ പരിപാടിയിൽ പെങ്കടുത്ത് മടങ്ങിയവർക്കുനേരെയുണ്ടായ ആക്രമണത്തിലായിരുന്നു ആശിഷ് എന്ന യുവാവ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ ബുധനാഴ്ചരാത്രിയും ദലിതർക്കുനേരെ ആക്രമണം നടന്നു. ബൈക്കിലെത്തിയ ആക്രമികൾ ഉറങ്ങിക്കിടന്ന രണ്ടുപേരെ വെടിവെച്ചതിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതിനെതുടർന്നാണ് കർഫ്യൂ. കലാപത്തിൽ ഇതിനകം 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തുടർച്ചയായി ഉണ്ടാകുന്ന സംഘർഷത്തിനിടയിൽ ദലിത് വിഭാഗക്കാരുടെ നൂറുകണക്കിന് വീടുകൾ തകർക്കപ്പെട്ടിട്ടുണ്ട്. ഭീഷണി മൂലം ഒേട്ടറെപ്പേർ വീടുപേക്ഷിച്ച് പലായനം ചെയ്തു. സഹാറൺപുർ കലാപത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഞായാറാഴ്ച മുഖ്യമന്ത്രി േയാഗി ആദിത്യനാഥിനെ ദലിത്സംഘടനകൾ കരിെങ്കാടി കാണിച്ചിരുന്നു. ഡൽഹിയിൽ െപാലീസ് വിലക്ക് ലംഘിച്ച് കൂറ്റൻ റാലി നടത്തുകയും ചെയ്തു.
സവർണരായ ഠാകുർമാരും ദലിതരുമായി ഒരുമാസത്തിനിെട മൂന്ന് കലാപങ്ങളാണ് ഉണ്ടായത്. കലാപവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്നതടക്കം വിശദമായ റിപ്പോർട്ട് നൽകാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കലാപം നിയന്ത്രിക്കുന്നതിൽ വീഴ്ചവരുത്തിയ പൊലീസ് സൂപ്രണ്ട് എസ്.സി ദുെബയെ കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നു. 2013ൽ മുസഫർനഗറിൽ മുസ്ലിംകൾക്കുനേരെ അക്രമം നടന്നപ്പോൾ അവിടെ പൊലീസ് സൂപ്രണ്ടായിരുന്നു ദുബെ. കലാപകാരികളെ സഹായിെച്ചന്ന ആരോപണം ദുബെക്കെതിരെ ഉയർന്നിരുന്നു. ഇതേത്തുടർന്ന് അവിടെ നിന്ന് സ്ഥലം മാറ്റപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.