ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിലെ പ്രതി, ബി.ജെ.പി എം.പിയും ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഏഷ്യൻ ഗെയിംസ് ബഹിഷ്കരിക്കുമെന്ന് ഒളിമ്പിക്സ് മെഡൽ ജേത്രിയും ഗുസ്തി സമര നേതാവുമായ സാക്ഷി മലിക്. ഹരിയാനയിലെ സോനിപ്പത്തിൽ ശനിയാഴ്ച നടന്ന കർഷ മഹാഖാപ് പഞ്ചായത്തിലാണ് കേന്ദ്രത്തിന് സാക്ഷിയുടെ മുന്നറിയിപ്പ്.
ഞങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലേ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കൂ. നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത നിലയിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നതെന്നും അവർ പറഞ്ഞു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെ ചൈനയിലാണ് ഏഷ്യൻ ഗെയിംസ്.
പങ്കെടുക്കുന്ന കായികതാരങ്ങളുടെ വിവരങ്ങൾ ജൂലൈ 15ന് മുമ്പ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയെ അറിയിക്കണമെന്ന് കേന്ദ്ര കായികമന്ത്രി അറിയിച്ചിരുന്നു. ഇതിനിടെയാണ്, മെഡൽ സാധ്യതയുള്ള ഗുസ്തിയിൽ കേന്ദ്രത്തെ പ്രതിരോധത്തിലാക്കി താരങ്ങൾ നിലപാട് അറിയിച്ചത്. സർക്കാറുമായി നടത്തിയ ചർച്ചകളെ കുറിച്ച് വിശദീകരിക്കാനും തുടര്‍ സമരപരിപാടികളെ കുറിച്ച് തീരുമാനിക്കാനുമാണ് താരങ്ങള്‍ മഹാപഞ്ചായത്ത് വിളിച്ചത്. ജൂണ്‍ 15നകം ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തൊട്ടടുത്ത ദിവസം പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കി.
ന്യൂഡൽഹി: ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയവരിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി തിരുത്തിയത് സമ്മർദത്തിന് വഴങ്ങിയാണെന്ന് സാക്ഷി മലിക്.സമ്മർദം ശക്തമായതോടെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവ് വിഷാദാവസ്ഥയിലായി. അന്വേഷണം അട്ടിമറിക്കാനും ഭീഷണിപ്പെടുത്താനും കഴിയുന്ന ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന് ആദ്യ ദിവസം മുതൽ തങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.