അടുത്ത വര്‍ഷം ശമ്പളവര്‍ധനയുടെ തോത് കുറയുമെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: 2017ല്‍ ജീവനക്കാരുടെ ശമ്പളവര്‍ധനയുടെ തോത് കുറയുമെന്ന് റിപ്പോര്‍ട്ട്. പണപ്പെരുപ്പത്തിന്‍െറ സാഹചര്യത്തില്‍ 10.03 ശതമാനത്തിന്‍െറ വര്‍ധനയാണ് ഈ വര്‍ഷം ലഭിച്ചത്. അടുത്ത വര്‍ഷം ഇത് 10 ശതമാനമെങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, 4.8 ശതമാനത്തിന്‍െറ വര്‍ധനക്കേ സാധ്യതയുള്ളൂ -2017 ശമ്പളനിരക്ക് സംബന്ധിച്ച് കോണ്‍ ഫെറി ഹെ ഗ്രൂപ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം. 

ലോകത്ത് വിവിധ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും ശമ്പള വര്‍ധനയില്‍ ഇന്ത്യയാണ് മുന്നില്‍. അടുത്ത രണ്ടു വര്‍ഷം 9.5-10.5 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷയെന്ന് ഗ്രൂപ് മാനേജര്‍ അമര്‍ ഹലീം പറഞ്ഞു. 

യഥാര്‍ഥ ശമ്പള വര്‍ധന ഇന്ത്യയില്‍ 4.8 ശതമാനമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ വിയറ്റ്നാമില്‍ ഇത് 7.2 ശതമാനവും തായ്ലന്‍ഡില്‍ 5.6 ശതമാനവും ഇന്തോനേഷ്യയില്‍ 4.9 ശതമാനവുമാണ്. 

Tags:    
News Summary - salary hike low in next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.