ന്യൂഡൽഹി: ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെപോലെയെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സാം പിത്രോഡയുടെ പരാമർശം.
രാജ്യത്തിൻറെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെപോലെയും, പടിഞ്ഞാറ് ഭാഗത്തുള്ളവർ അറബികളെപോലെയും, വടക്ക് ഭാഗത്തുള്ളവർ വെള്ളക്കാരെപോലെയും, തെക്ക് ഭാഗത്തുള്ളവർ ആഫ്രിക്കക്കാരെപോലെയും ആണ്. പക്ഷെ അതൊരു പ്രശ്നമല്ല ഞങ്ങൾ എപ്പോഴും സഹോദരി സഹോദരന്മാരാണെന്നും ജനാധിപത്യത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും പിത്രോഡ പറഞ്ഞു.
അതേസമയം ഇത് വംശീയവാദവും ഇന്ത്യക്കാരെ ഭിന്നിപ്പിക്കുന്നതുമായ പരാമർശമാണെന്ന് ഹിമാചൽ പ്രദേശിലെ മണ്ഡയിൽ നിന്നുള്ള ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാർഥിയും സിനിമാതാരവുമായ കങ്കണ പ്രതികരിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പരാമർശത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.