ഉത്തരാഖണ്ഡിൽ സമാജ്​വാദി പാർട്ടി മുൻ എം.പി കോൺഗ്രസിൽ

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ സമാജ്​വാദി പാർട്ടി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്​. മുൻ സമാജ്​വാദി എം.പിയായ രാജേന്ദ്ര കുമാർ ബാഡിയും 18 നേതാക്കളുമാണ്​ ​സമാജ്​വാദി പാർട്ടി, ബഹുജൻ സമാജ്​വാദി പാർട്ടി എന്നിവ വിട്ട്​ കോൺഗ്രസിലെത്തിയത്​. ഹരിദ്വാറിൽനിന്നുള്ള ലോക്​സഭാംഗമായിരുന്നു അദ്ദേഹം.

കോൺഗ്രസിന്​ വേണ്ടി അടിത്തട്ടുമുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസി​െന അധികാര​ത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജേന്ദ്ര കുമാറിന്​ പുറമെ കൗൺസലറായ രവീന്ദ്ര ഖന്നയാണ്​ കോൺഗ്രസിലെത്തിയവരിൽ പ്രമുഖൻ. റൂർക്കേ നഗർ നിഗത്തിലെ കൗൺസലറാണ്​ അദ്ദേഹം.

എ.ഐ.സി.സി ആസ്​ഥാനത്തെത്തിയാണ്​ ഇവർ കോൺഗ്രസ്​ അംഗത്വം സ്വീകരിച്ചത്​. 

Tags:    
News Summary - Samajwadi Party's former Haridwar MP Rajendra Kumar Badi joins Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.