ന്യൂഡൽഹി: ഇൻറലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) എന്നിവയുടെ ത ലപ്പത്ത് പുതിയ നിയമനം. സാമന്ത് കുമാർ ഗോയൽ റോ മേധാവി. അരവിന്ദ് കുമാർ െഎ.ബി മേധാവ ി. 1984 ബാച്ച് െഎ.പി.എസ് ഒാഫിസർമാരാണ് ഇരുവരും. രണ്ടു വർഷത്തേക്കാണ് നിയമനം.
പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ വ്യോമസേന ബാലാകോട്ട് നടത്തിയ ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ ‘റോ’യിലെ അഡീഷനൽ സെക്രട്ടറിയായിരുന്ന ഗോയൽ പങ്കു വഹിച്ചിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.
പഞ്ചാബ് കേഡർ െഎ.പി.എസുകാരനായ അദ്ദേഹം ’90കളിൽ പഞ്ചാബ് തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങളിൽ പങ്കു വഹിച്ചു. അസം-മേഘാലയ കേഡർ െഎ.പി.എസുകാരനായ അരവിന്ദ് കുമാറിന് ജമ്മു-കശ്മീർ, ഇടതു തീവ്രവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട െഎ.ബിയുടെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.