ന്യൂഡൽഹി: 68 പേരുടെ മരണത്തിനിടയാക്കിയ രാജ്യത്തെ നടുക്കിയ ഹിന്ദുത്വ ഭീകരാക്രമണമാ യ സംഝോത സ്ഫോടനകേസിൽ വിധി പറയുന്നത് ഹരിയാന പഞ്ച്കുളയിലെ പ്രത്യേക എൻ.ഐ.എ കോടത ി വ്യാഴാഴ്ചത്തേക്കു മാറ്റി. തിങ്കളാഴ്ച വിധി പറയുമെന്നു കരുതിയിരുന്ന കേസാണ് മാറ്റി വെച്ചത്. 12 വർഷത്തിനുശേഷമാണ് സ്ഫോടനക്കേസിൽ വിധി പറയുന്നത്.
2007 ഫെബ്രുവരി 18ന് പ ുലർച്ചയാണ് ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്കു പോകുകയായിരുന്ന ദ്വൈവാര ട്രെയിനായ സംേഝാത എക്സ്പ്രസിൽ സ്ഫോടനം നടന്നത്. ഹരിയാനയിലെ പാനിപത് ജില്ലയിലെ ദെവാന െറയിൽവേ സ്റ്റേഷനടുത്തായിരുന്നു സ്ഫോടനം. ആദ്യം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിച്ച കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറി. ആദ്യം നിരോധിത സംഘടനയായ സിമിയാണ് സ്ഫോടനത്തിനു പിന്നിലെന്ന് ആേരാപിച്ച അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് അസിമാനന്ദയുടെ നേതൃത്വത്തിൽ ഹിന്ദുത്വ ഭീകരർ നടത്തിയതാണെന്ന് കണ്ടെത്തി.
ഇന്ത്യ-പാക് അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അന്തർദേശീയ തലത്തിൽ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാവും നിരവധി പാകിസ്താനി യാത്രക്കാരും കൊല്ലപ്പെട്ട സംഝോത സ്േഫാടനക്കേസിെൻറ വിധി. കേസിലെ മൂന്നു പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നുവെങ്കിലും സ്ഫോടനത്തിെൻറ ആസൂത്രകനായ ഹിന്ദുത്വ നേതാവ് സ്വാമി അസിമാനന്ദ ജാമ്യത്തിലിറങ്ങിയതിനാൽ ഹാജരായിരുന്നില്ല.
നാബ കുമാർ സർകാർ എന്ന അപരനാമമുണ്ടായിരുന്ന അസിമാനന്ദക്കു പുറമെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രചാരക് സുനിൽ ജോഷി, ലോകേഷ് ശർമ, സന്ദീപ് ഡാെങ്ക, രാമചന്ദ്ര കൽസാംഗ്ര, രാജേന്ദർ ചൗധരി, കമൽ ചൗഹാൻ എന്നിവരാണ് പ്രതികൾ. കൊല്ലപ്പെട്ട സുനിൽ ജോഷിയെയും ഒളിവിലായ മൂന്നു പ്രതികളെയും ഒഴിച്ചുനിർത്തി അസിമാനന്ദ അടക്കം നാലു പേരുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്.
സംഝോതക്കൊപ്പം ഹിന്ദുത്വഭീകര ശൃഖല നടത്തിയ അജ്മീർ ദർഗാ ശരീഫ്, ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസുകളിൽനിന്ന് അസിമാനന്ദയെ കുറ്റമുക്തനായിരുന്നു.
പൊലീസ് കസ്റ്റ്ഡിയിലായിരിക്കെ കൊടുത്ത കുറ്റസമ്മതമൊഴി സ്വീകാര്യമല്ലെന്ന ന്യായം പറഞ്ഞാണ് മജിസ്ട്രേറ്റിനു മുന്നിൽ മൊഴി കൊടുത്തിട്ടും അസിമാനന്ദയെ കുറ്റമുക്തനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.