ഭുവനേശ്വർ: ലോക ക്ഷയരോഗം (ടിബി) ദിനത്തിൽ വിത്യസ്തമായ ബോധവത്കരണമൊരുക്കിയിരിക്കുകയാണ് സാൻഡ് ആർട്ടിസ്റ്റായ മനസ് സാഹു. പുരി കടൽപ്പുറത്തൊരുക്കിയ കൂറ്റൻ മണൽ ശിൽപം ദേശിയ ശ്രദ്ധപിടിച്ച് പറ്റിക്കഴിഞ്ഞു.
'ക്ലോക്ക് ഈസ് ടിക്കിംഗ്' എന്നതാണ് ഇക്കുറി ലോകക്ഷയരോഗ ദിനാചരണത്തിന്‍റെ സന്ദേശം. ഈ സന്ദേശം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ജനങ്ങളിൽ ബോധവത്ക്കരണം നടത്തുകയാണ് പുരി കടപ്പുറത്തൊരുക്കിയിരിക്കുന്ന കൂറ്റൻ മണൽ ശിൽപം.
ശ്വാസകോശത്തിനൊപ്പം, ടി.ബി പ്രതിരോധത്തിനായി മുൻകൈഎടുക്കുന്ന ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ശിൽപം പൂർത്തീകരിച്ചിരിക്കുന്നത്.15 അടി വീതിയുള്ള സാൻഡ് ആർട്ട് 15 ടൺ മണലിലാണ് മനസ് തീർക്കാനെടുത്ത സമയം ഏഴ് മണിക്കൂറാണ്.
മാർച്ച് 24 നാണ് ലോകാരോഗ്യസംഘടന ലോക ക്ഷയരോഗ ദിനം ആചരിക്കുന്നത്. ക്ഷയരോഗത്തിന്‍റെ വിനാശകരമായ ആരോഗ്യം, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കലാണ് ദിനാചരണത്തിന്‍റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.