മണൽ ഇനി ചാക്കുകളിൽ എത്തും; അഞ്ചു സ്ഥലങ്ങളിൽ മണൽ വിൽപന യൂനിറ്റുകൾ

ബംഗളൂരു: ആവശ്യക്കാർക്ക് ഗുണനിലവാരമുള്ള മണൽ ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതിയുമായി സർക്കാർ. 50 കിലോ വീതമുള്ള മണൽ ചാക്കുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ന്യായമായ വിലക്ക് ഗുണനിലവാരമുള്ള മണല്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനു വേണ്ടിയാണ് പദ്ധതി തുടങ്ങുന്നതെന്ന് ഭൂഗര്‍ഭ -ഖനി വകുപ്പ് മന്ത്രി മുരുഗേഷ് നിരാനി പറഞ്ഞു. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരം പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായും ഖനി വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുമായും മന്ത്രി േയാഗം ചേർന്നു. മണല്‍ ഖനനം ചെയ്ത് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായും ഫോറസ്​റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍മാരുമായും മന്ത്രി ചര്‍ച്ച ചെയ്തു. വീടു നിര്‍മിക്കുന്നവര്‍ക്കും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും മിതമായ വിലക്ക് മണൽ എത്തിക്കും. ഖനി ഭൂഗര്‍ഭ വകുപ്പിെൻറ പ്രത്യേക ഏജന്‍സി വഴിയാകും മണല്‍ വില്‍പ്പന നടത്തുക.

മണല്‍ ചാക്കുകളില്‍ വില്‍ക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഗതാഗത ചെലവു കുറയുകയും മണല്‍ നഷ്​​ടപ്പെടുന്നത് ഇല്ലാതാവുകയും ചെയ്യും. സംസ്ഥാനത്ത് ആദ്യം അഞ്ചു സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മണല്‍ വില്‍ക്കുന്നതിനുള്ള യൂനിറ്റുകള്‍ സ്ഥാപിക്കും. പദ്ധതി നടപ്പാക്കുന്നതിനായി നദിക്കരകളിലെ മണൽ ബ്ലോക്കുകൾ കണ്ടെത്താനും നിർദേശം നൽകിയിട്ടുണ്ട്. എ.ബി.സി എന്നിങ്ങനെ ഗ്രേഡ് തിരിച്ചാകും മണൽ വിൽക്കുക.

Tags:    
News Summary - In Karnataka, sand will now reach in sacks; Sand sales units at five locations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.