ബംഗളൂരു: കന്നട സിനിമ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് റാക്കറ്റ് കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. മുഖ്യ കണ്ണി മംഗളൂരു സ്വദേശി പ്രതീക് ഷെട്ടി, ഹരിയാന സ്വദേശി ആദിത്യ അഗർവാൾ എന്നിവരെയാണ് സി.സി.ബി പിടികൂടിയത്. കേസിൽ കർണാടക മുൻ മന്ത്രിയുടെ മകൻ ആദിത്യ ആൽവ ഒളിവിലാണ്.
അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുെട സുഹൃത്ത് രവിശങ്കറിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിലെ 15ാം പ്രതിയായ പ്രതീകിെൻറ അറസ്റ്റ്.
മൂന്നാം പ്രതി വിരേൻ ഖന്നയിൽനിന്ന് ലഭിച്ച വിവരങ്ങളുെട അടിസ്ഥാനത്തിലാണ് ആദിത്യ അഗർവാളിെൻറ അറസ്റ്റ്. വിരേൻ ഖന്നയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആദിത്യ ബംഗളൂരുവിലാണ് ജോലി ചെയ്തിരുന്നതെന്നും മയക്കുമരുന്ന് ഇടപാടുകാരുമായി സ്ഥിരം ബന്ധപ്പെട്ടിരുന്നതായും സി.സി.ബി വൃത്തങ്ങൾ അറിയിച്ചു. 2018ൽ ബാനസ്വാടിയിൽ 1290 ഗ്രാം കൊെക്കയ്നും 1930 ഗ്രാം എം.ഡി.എം.എ ഗുളികകളും പിടിെച്ചടുത്ത കേസിൽ പ്രതീക് ഷെട്ടി അറസ്റ്റിലായിരുന്നു. രവിശങ്കറുമായുള്ള ഇടപാട് ആ സമയത്തും തുടർന്നിരുെന്നങ്കിലും പൊലീസിനോട് ഇൗ വിവരം വെളിപ്പെടുത്തിയില്ലെന്നും കഴിഞ്ഞവർഷം ഇയാൾ ജാമ്യത്തിലിറങ്ങിയതായും അന്വേഷണ സംഘം പറയുന്നു.
2010ൽ സോഫ്റ്റ്വെയർ എൻജിനീയറായി ബംഗളൂരുവിലെത്തിയ പ്രതീക് ഷെട്ടി കറച്ചനഹള്ളിയിൽ കഴിയുന്നതിനിടെ മയക്കുമരുന്ന് ഉപയോഗം തുടങ്ങി. ആഫ്രിക്കൻ പൗരന്മാരായ വിദ്യാർഥികൾവഴി വിൽപനയും ആരംഭിച്ചു. കേരളം, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള മയക്കുമരുന്ന് ഏജൻറുമാരായി ഇയാൾക്ക് ബന്ധമുണ്ടെന്നും രവിശങ്കർ വഴിയാണ് നടി രാഗിണി ദ്വിവേദി ഷെട്ടിയെ പരിചയപ്പെടുന്നതെന്നും സി.സി.ബി പറഞ്ഞു.
അതേസമയം, കേസിൽ കന്നട നടിമാരടക്കം ആറു പ്രതികളുടെ പൊലീസ് കസ്റ്റഡി മൂന്നുദിവസത്തേക്ക് നീട്ടി. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, നിയാസ് മുഹമ്മദ്, രവി ശങ്കർ, രാഹുൽ ഷെട്ടി, ലൂം പെപ്പർ സാംബ എന്നിവരുടെ കസ്റ്റഡിയാണ് തിങ്കളാഴ്ച വരെ നീട്ടിയത്.
ഇരു നടിമാരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ ഹെയർ ഫോളിക്ൾ ഡ്രഗ് ടെസ്റ്റിന് വിധേയമാക്കാൻ കോടതി അനുമതി സി.സി.ബി വാങ്ങിയിരുന്നു. തലയിൽനിന്ന് മുറിെച്ചടുക്കുന്ന മുടിനാരുകൾ പരിശോധനയിൽ വിശകലനം ചെയ്യുന്നതുവഴി 90 ദിവസത്തിനുള്ളിലെ മയക്കുമരുന്ന് ഉപേയാഗം കണ്ടെത്താനാവും. എന്നാൽ, ഇരുവരെയും പരിശോധനക്ക് വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.
അതേസമയം, സി.സി.ബിയുടെ നേതൃത്വത്തിൽ നടക്കുന്ന മയക്കുമരുന്ന് അന്വേഷണ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ൈവകാതെ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.