കൊൽക്കത്ത: സന്ദേശ്ഖാലി ലൈംഗികാരോപണക്കേസിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പിയാലി ദാസിനെ ജുഡീഷ്യൽ കസ്റ്റിഡിയിലേക്ക് വിട്ടു കോടതി. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലാ കോടതിയുടേതാണ് വിധി. എട്ട് ദിവസത്തേക്കാണ് കസ്റ്റഡി. നേരത്തെ ദാസ് ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു.
സന്ദേശ്ഖാലി സ്വദേശിനിയായി സ്ത്രീയിൽ നിന്നും ദാസ് വെള്ളപ്പേപ്പറിൽ ഒപ്പിട്ട് വാങ്ങിയിരുന്നു. പിന്നീട് തൃണമൂൽ കോൺഗ്രസ് നേതാവ് ശൈഖ് ഷാജഹാനെതിരെ ലൈംഗികാരോപണ പരാതി എഴുതിച്ചേർക്കുകയായിരുന്നുവെന്നുമാണ് ആരോപണം.
കഴിഞ്ഞ ദിവസം ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖാ ശർമ, പിയാലി ദാസ് ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ എന്നിവർക്കെതിരെ ടി.എം.സി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. നിരപരാധികളായ സ്ത്രീകളെ ക്രിമിനൽ ഗൂഡാലോചന നടത്തി കബളിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.