ശരദ്​ പവാർ, നരേന്ദ്ര മോദി

2024 ലോക്​സഭ തെരഞ്ഞെടുപ്പ്​: മോദിക്ക്​ ഒത്ത എതിരാളി പവാറെന്ന്​ സഞ്​ജയ്​ റാവത്ത്​

മുംബൈ: കൃത്യമായ ഒരു മുഖം പോലുമില്ലാത്തതിനാൽ നിലവിലെ സാഹചര്യത്തിൽ 2024ൽ നടക്കാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്​​ നേരിയ സാധ്യത മാത്രമാണ്​ ഉള്ളതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ഒത്ത എതിരാളി എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാറാണെന്ന്​ ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​.

'ശക്​തമായ ഒരു മുഖമില്ലാതെ 2024 പൊതുതെരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്താനാകില്ല. മോദിക്കെതിരെ മുന്നിൽ നിർത്താൻ പ്രതിപക്ഷത്തിനൊരു നേതാവില്ല. എല്ലാ പാർട്ടികളും കൂടി തെരഞ്ഞെടുപ്പിൽ ശക്​തമായ പോരാട്ടം നയിക്കാൻ ഒരു നേതാവിനെ കണ്ടെത്തണം' -സഞ്​ജയ്​ റാവത്ത്​ പറഞ്ഞു.

മുതിർന്ന നേതാവെന്ന നിലയിൽ ശരദ്​ പവാറായിരിക്കും 2024ൽ പ്രതിപക്ഷത്തിന്‍റെ മുഖമെന്ന്​ ശിവസേന എം.പി കുട്ടിച്ചേർത്തു. ഐക്യപ്രതിപക്ഷത്തിന്‍റെ മുഖമായി ഇതാദ്യമായിട്ടല്ല റാവത്ത്​ പവാറിന്‍റെ പേര്​ നാമനിർദേശം ​െചയ്യുന്നത്​.

'പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്താൻ ശരദ്​ പവാറിനെ പോലെ ഒരാൾ യു.പി.എ അധ്യക്ഷനായി വരണം. അദ്ദേഹത്തിന്‍റെ നേതൃത്വം എല്ലാവർക്കും സ്വീകാര്യമാണ്​' -സഞ്​ജയ്​ റാവത്ത്​ പറഞ്ഞു.

2019ൽ നിയമസഭ തെരഞ്ഞെടുപ്പ്​ കഴിഞ്ഞതിന്​ പിന്നാലെ ബി.ജെ.പിയുമായി ഇടഞ്ഞ്​ നിന്ന ശിവസേനയെ കൂട്ട്​പിടിച്ച്​ സർക്കാർ രൂപീകരിച്ച പവാറിന്‍റെ തന്ത്രം വിജയം കണ്ടിരുന്നു. ശിവസേന-എൻ.സി.പി-കോൺഗ്രസ്​ സഖ്യമായ മഹാ വികാസ്​ അഖാഡിയാണ്​ നിലവിൽ മഹാരാഷ്​ട്ര ഭരിക്കുന്നത്​.

Tags:    
News Summary - Sanjay Raut says Sharad Pawar right candidate to take on PM Modi in 2024 elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.