കേന്ദ്രത്തിന്‍റെ സമ്മർദ്ദ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്ന് ശിവസേന

മുംബൈ: കേന്ദ്രത്തിന്‍റെ സമ്മർദ്ദ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്ന് ശിവസേന. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്‍റെ സമ്മർദ്ദ രാഷ്ട്രീയത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് അറിയാമെന്നും കേന്ദ്ര ഏജൻസികളെ അവർ ഇതിനായി ദുരുപയോഗം ചെയ്യുന്നെന്നും ശിവസേന നേതാവ് സഞ്ജയ് റാവത് പറഞ്ഞു.

ചില തന്ത്രങ്ങൾ പ്രയോഗിച്ച് സമ്മർദ്ദ രാഷ്ട്രീയം ചെലുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് മഹാരാഷ്ട്രയിൽ വലിയ സ്വാധീനം ഉണ്ടാക്കുകയില്ല. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ ഞങ്ങൾ നിശബ്ദമായി നിരീക്ഷിക്കുകയാണ്. ഞങ്ങൾ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും എല്ലായ്പ്പോഴും സമ്മർദ്ദ രാഷ്ട്രീയം ഉണ്ടാകും. ആരെങ്കിലും ഞങ്ങൾക്കുമേൽ സമ്മർദ്ദ രാഷ്ട്രീയം ചെലുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അവരെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഞങ്ങളും രാജ്യത്തെ ജനങ്ങളും സുതാര്യ രാഷ്ട്രീയമാണ് ആഗ്രഹിക്കുന്നത്' -റാവത് പറഞ്ഞു.

നേരത്തേ റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എല്‍.എ പ്രതാപ് സർനായിക്കിന്‍റെ ഓഫീസിലും വസതിയിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. സർനായിക്കിന്‍റെ മകൻ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെതുടർന്നാണ് റെയ്ഡെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. താനെ ഓവാല-മജിവാഡ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ്.

മുംബൈയെ പാക്ക് അധീന കശ്മീരുമായി താരതമ്യം ചെയ്ത നടി കങ്കണ റാവത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്ന എം.എല്‍.എയാണ് പ്രതാപ് സര്‍നായിക്. 

Tags:    
News Summary - Sanjay Raut says Shiv Sena not scared of Centre's 'pressure politics'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.