സഞ്ജയ് റാവുത്ത്

കള്ളപ്പണം വെളുപ്പിക്കൽ; സഞ്ജയ് റാവുത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവുത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി 19 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടികൊണ്ട് ഉത്തരവിട്ടത്.

ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ തിങ്കളാഴ്ച കോടതിയെ അറിയിച്ചു. ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ഇ.ഡി നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. പാർലമെന്‍റിലെ ഫോമുകളിൽ ഒപ്പിടാൻ കോടതി റാവുത്തിനെ അനുവദിച്ചിരുന്നു. അതിന്‍റെ പകർപ്പ് കോടതിയിലും ഇ.ഡിക്ക് മുന്നിലും ഹാജരാക്കണമെന്ന് കോടതി അറിയിച്ചു.

പത്ര ചൗൾ ഭൂമി കുംഭകോണ കേസിൽ ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ആഗസ്റ്റ് ഒന്നിനാണ് സഞ്ജയ് റാവുത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ് റാവത്ത് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറസ്റ്റ് മെമ്മോയിൽ ആരോപിച്ചിരുന്നു.

Tags:    
News Summary - Sanjay Raut to remain in jail till September 19 in money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.