ഗാന്ധിനഗർ: തറക്കല്ലിട്ട് 56 വർഷത്തിനുശേഷം സർദാർ സരോവർ അണക്കെട്ട് പ്രവർത്തനക്ഷമമായി. അണക്കെട്ടിെൻറ ഷട്ടറുകൾ താഴ്ത്താൻ കേന്ദ്ര സർക്കാർ ഗുജറാത്ത് സർക്കാറിന് അനുമതി നൽകി. മുഖ്യമന്ത്രി വിജയ് രുപാണി, ഉപമുഖ്യമന്ത്രി നിതിൻ പേട്ടൽ എന്നിവർ പദ്ധതിപ്രദേശം സന്ദർശിച്ചശേഷമാണ് ഷട്ടറുകൾ താഴ്ത്താൻ ഉത്തരവിട്ടത്. ഡാമിെൻറ ഗേറ്റ് താഴ്ത്തുന്നതോടെ ഗുജറാത്തിെൻറ വികസനവാതിൽ തുറക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നായ സർദാർ സരോവറിന് 138 മീറ്റർ ഉയരവും 4.75 ദശലക്ഷം ക്യൂബിക് മീറ്റർ (എം.സി.എം)സംഭരണശേഷിയുമുണ്ടാകും. നിലവിൽ 121.92 മീറ്ററാണ് ഉയരം. സംഭരണശേഷി 1.25 എം.സി.എമ്മും. ഡാം 15 ജില്ലകളിലെ 3112 താലൂക്കുകളിലുൾപ്പെട്ട 18.45 ലക്ഷം ഹെക്ടർ ഭൂമി ജലസമ്പുഷ്ടമാക്കും.1961ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് അണക്കെട്ടിന് ശിലപാകിയത്. തുടർന്ന് ജനകീയ പ്രതിഷേധംമൂലം ദീർഘകാലം പദ്ധതി തടസ്സപ്പെട്ടു.
സാമൂഹിക പ്രവർത്തക മേധ പട്കറുടെ നേതൃത്വത്തിൽ നർമദ ബചാവോ ആന്തോളനാണ് പ്രക്ഷോഭം നടത്തിയത്. സംഘടന നൽകിയ പരാതിയിൽ 1996ൽ സുപ്രീംകോടതി നിർമാണം സ്റ്റേചെയ്തു. തുടർന്ന്, രണ്ടായിരത്തിൽ കോടതി നിബന്ധനകളോടെ സ്റ്റേ നീക്കി. പദ്ധതിമൂലം കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്യുംവരെ അണക്കെട്ടിെൻറ ഉയരം നിശ്ചിത പരിധിയിൽനിന്ന് ഉയർത്താൻ പാടില്ലെന്നായിരുന്നു നിബന്ധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.