ഭോപാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ സർദാർ സരോവർ അണക്കെട്ട് ഉദ്ഘാടനം ചെയ്യവേ, മൈലുകൾക്കപ്പുറത്ത് മധ്യപ്രദേശിൽ ആയിരങ്ങൾ ജലത്തിൽ നഗ്നപാദരായിനിന്ന് ജലസത്യഗ്രഹം നടത്തി. അണക്കെട്ട് 40,000ത്തോളം കുടുംബങ്ങളെ ഭവനരഹിതരാക്കുമെന്നാണ് നർമദ ബച്ചാവോ ആന്ദോളൻ സമരനായിക മേധ പട്കറുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ ആരോപിക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പുയരുേമ്പാൾ ഇവരുടെ വീടുകൾ വെള്ളത്തിനടിയിലാകും. ഭോപാലിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള ധർ ജില്ലയിൽ ചോട്ടാ ബർദ ഗ്രാമത്തിൽ നർമദ തീരത്ത് വെള്ളിയാഴ്ചയാണ് ജലസത്യഗ്രഹം ആരംഭിച്ചത്. നർമദയിൽ അരയോളം വെള്ളത്തിലിറങ്ങി നിന്നായിരുന്നു സമരം. മൂന്നു ദിവസം തുടർന്ന സമരം ഞായറാഴ്ച വൈകീട്ട് അവസാനിപ്പിച്ചു. നദിയിൽ ജലനിരപ്പ് വർധിച്ച ധർ, ഭർവാനി എന്നിവിടങ്ങളിൽ ദേശീയ ദുരന്ത നിവാരണസേന ജാഗ്രതയിലാണ്.
ഭീഷണിയിലുള്ള കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയോ നഷ്ടപരിഹാരം നൽകുകയോ വേണമെന്നതാണ് മേധ പട്കർ ഉയർത്തുന്ന ആവശ്യം. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും അത് നടപ്പായില്ല. പുനരധിവാസം പൂർത്തിയാകുംവരെ ഡാമിൽ ജലവിതരണം നിർത്തിവെക്കണമെന്നും മേധ ആവശ്യപ്പെട്ടു. സാഹചര്യം വിലയിരുത്തിയ ശേഷം പ്രതിേഷധം ശക്തമാക്കും. തങ്ങളുെട പ്രതിഷേധത്തെത്തുടർന്ന് മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ മുഖ്യമന്ത്രിമാർ അണക്കെട്ട് രാജ്യത്തിന് സമർപ്പിക്കുന്ന പരിപാടിയിൽ പെങ്കടുത്തില്ലെന്നും മേധ അവകാശപ്പെട്ടു.
കിടപ്പാടം നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ഘാടന ചടങ്ങിന് പിറകെ ഭോപാലിൽ സി.പി.എം നേതാവ് സുഭാഷിണി അലി പ്രകടനം നടത്തിയതായി പാർട്ടി ഭോപാൽ ജില്ല സെക്രട്ടറി അറിയിച്ചു. അണക്കെട്ട് 18,386 കുടുംബങ്ങളെ ബാധിക്കുമെന്നാണ് സർക്കാർ കണക്ക്.
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് ഗുണം ചെയ്യുന്നതിനുപുറമെ ഗുജറാത്തിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ ബി.എസ്.എഫ് ജവാന്മാർക്കും അണക്കെട്ടിൽനിന്ന് വെള്ളമെത്തിക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വഡോദരയിൽ നടത്തിയ പ്രസംഗത്തിൽ അവകാശപ്പെട്ടത്. തനിക്ക് ചെറിയ കാര്യങ്ങൾ ചിന്തിക്കാൻ കഴിയില്ല; ചെറിയ കാര്യങ്ങൾ ചെയ്യാനും കഴിയില്ല. 125 കോടി ജനങ്ങൾ കൂടെയുള്ളപ്പോൾ ചെറിയ സ്വപ്നങ്ങൾ കാണാനും കഴിയിെല്ലന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.