ന്യൂഡൽഹി: ദേശീയത തീവ്രവാദത്തിലെത്തിയാൽ പിന്നെയുണ്ടാകുന്നത് അസ്ഥിരതയായിരിക്കുമെന്ന മുന്നറിയിപ്പ് പുലർന്നതാണ് നമ്മുടെ രാജ്യത്തിപ്പോൾ കാണുന്നതെന്ന് ശശി തരൂർ എം.പി. ഇൗ അസ്ഥിരതയുടെ അടയാളങ്ങളാണ് തനിക്കും സ്വാമി അഗ്നിവേശിനുമെതിരെ നടന്ന ആക്രമണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻസ് ക്ലബിൽ ‘ദേശീയത പുനർനിർവചിക്കപ്പെടുന്ന വർത്തമാന ഇന്ത്യ’ വിഷയത്തിൽ ഡൽഹി കെ.എം.സി.സി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു തരൂർ. രാജ്യം ഭരിക്കുന്ന സർക്കാർ ദേശീയത പുനർനിർവചിക്കാൻ ശ്രമിക്കുകയാണ്.
‘ഭാരത് മാതാ കീ ജയ് ’എന്നു വിളിക്കാൻ എെൻറ വിശ്വാസം അനുവദിക്കില്ല എന്നു പറയാൻ ഒരാളെ ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നാൽ, ഇപ്പോഴുള്ള ഭരണകൂടം അത് പറ്റില്ലെന്നും അങ്ങനെ വിളിച്ചാലേ രാജ്യസ്നേഹി ആകൂം എന്നും പറയുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 67 വർഷമായി കാത്തുസൂക്ഷിച്ചുപോന്ന ദേശീയത നമ്മുടെ വൈവിധ്യം ഉൾക്കൊള്ളുന്നതായിരുന്നു. അതിനെ പുനർനിർവചിക്കാനുള്ള ശ്രമമാണിപ്പോൾ നടത്തുന്നത്. നിയമവാഴ്ചയേക്കാൾ ഗുണ്ടായിസവും ആൾക്കൂട്ട ആക്രമണവുമാണ് രാജ്യത്ത്. ഇതുെകാണ്ടാണ് പശുവായി ജനിക്കുന്നതാണ് മുസ്ലിമായി ജനിക്കുന്നതിനേക്കാൾ സുരക്ഷിതം എന്നു പറഞ്ഞത്.
ഹിന്ദുരാഷ്ട്രവാദം രാജ്യത്തിെൻറ മൂല്യങ്ങളോടും ഭരണഘടനേയാടുമുള്ള അടിസ്ഥാനപരമായ വഞ്ചനയാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. ഹിന്ദുരാഷ്ട്രവാദക്കാർ വഞ്ചിക്കുന്നത് ഹിന്ദുമൂല്യങ്ങളെക്കൂടിയാണ്. ഹിന്ദുയിസം സഹിഷ്ണുതയേക്കാൾ സ്വീകാര്യതയുടെ മതമാണെന്ന് തരൂർ പറഞ്ഞു. നൂറ്റാണ്ടുകളായുള്ള ഇൗ പാരമ്പര്യത്തെ നിരാകരിക്കുന്ന നിലപാടാണ് ഹിന്ദുരാഷ്ട്രവാദികളുടേത്. ഈ സങ്കുചിതമനസ്സിനെ ചെറുക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി സമ്മേളനം ഉദ്ഘാടനം ചെയ്തു. തങ്ങൾകുടുംബവുമായി തനിക്കുണ്ടായിരുന്നത് സാധാരണ ബന്ധമല്ലെന്നും രാജ്യത്തിെൻറ ചരിത്രത്തിലാദ്യമായി കേരളത്തിൽ ജനാധിപത്യ മുന്നണി പരീക്ഷണത്തിെൻറ കാലംെതാട്ട് തുടങ്ങിയതാണ് അതെന്നും ആൻറണി അഭിപ്രായപ്പെട്ടു. മുസ്ലിം സമുദായത്തിെൻറ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റാൻ പ്രധാന പങ്കുവഹിച്ചത് സി.എച്ചും ശിഹാബ് തങ്ങളുമാണെന്നും ആൻറണി പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. എം.പിമാരായ കെ.വി. തോമസ്, ബിനോയ് വിശ്വം, കെ.സി. വേണുഗോപാൽ, എം.ബി. രാജേഷ്, പി.െക. കുഞ്ഞാലിക്കുട്ടി എന്നിവർ സംസാരിച്ചു. ഡൽഹി കെ.എം.സി.സി പ്രസിഡൻറ് അഡ്വ. ഹാരിസ് ബീരാൻ സ്വാഗതവും ജന. സെക്രട്ടറി മുഹമ്മദ് ഹലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.