ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയ രാജ്യസഭാ എം.പി ശശികല പുഷ്പയെ അപമാനിക്കുന്നതരത്തിലുള്ള ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടു. തന്‍െറ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വിഡിയോകളും ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ച് ചിലര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നെന്ന ശശികലയുടെ പരാതിയത്തെുടര്‍ന്നാണിത്.
ശശികലയുടെ ചിത്രങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാനും ഫേസ്ബുക് ഇന്ത്യ, ഗൂഗ്ള്‍, യൂട്യൂബ്, ട്വിറ്റര്‍ ഇന്ത്യ എന്നിവക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ആധികാരികത വിലയിരുത്താന്‍ യാതൊരു നീക്കവും സ്വീകരിക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി ഇവയില്‍ തന്‍െറ ചിത്രങ്ങള്‍ വരുന്നതിന് വിലക്കാവശ്യപ്പെട്ട് ശശികല കോടതിയെ സമീപിക്കുകയായിരുന്നു.
പാര്‍ട്ടി എം.പി സ്ഥാനം രാജിവെക്കാന്‍ ശശികല തയാറാകാത്തതിനത്തെുടര്‍ന്ന് അവരെ അപകീര്‍ത്തിപ്പെടുത്താന്‍ ചിത്രങ്ങള്‍ എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യുമെന്നും സാമൂഹികമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നും അജ്ഞാതര്‍ ഭീഷണിപ്പെടുത്തിയതായി ശശികലയുടെ അഭിഭാഷകന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.