അരാംകോയിലെ ആക്രമണം: ഇന്ത്യക്കുള്ള എണ്ണ വിതരണത്തെ ബാധിക്കില്ല -പെട്രോളിയം മന്ത്രി

ന്യൂഡൽഹി: സൗദി അ​രാം​കോ സം​സ്​​ക​ര​ണ ശാ​ല​ക​ളി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ എണ്ണ ഉൽപാദനം കുറച്ചത ് ഇന്ത്യക്കുള്ള വിതരണത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അരാംകോയിലെ മു തിർന്ന ഉദ്യോഗസ്ഥരുമായി റിയാദിലെ ഇന്ത്യൻ അംബാസഡർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്റ ്റംബർ മാസത്തിലെ ആകെയുള്ള ക്രൂഡോയിൽ വിതരണം ഓയിൽ മാർക്കറ്റിങ് കമ്പനികളുമായി വിശകലനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിതരണത്തിൽ കുറവുണ്ടാവില്ല എന്ന ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അ​രാം​കോ സം​സ്​​ക​ര​ണ ശാ​ല​ക​ളി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ സൗ​ദി​ എ​ണ്ണ ഉ​ൽ​​പാ​ദ​നം പ​കു​തി​യാ​യി കു​റ​ച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ​ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​ന്‍ നീ​ക്കം ശ​ക്ത​മാ​ക്കി​യ​തു ​മു​ത​ൽ എ​ണ്ണ ഇ​റ​ക്കു​മ​തി​ക്ക് ഇ​ന്ത്യ ഭൂ​രി​ഭാ​ഗ​വും ആ​ശ്ര​യി​ക്കു​ന്ന​ത് സൗ​ദി അ​റേ​ബ്യ​യെ​യാ​ണ്.

ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ അ​ബ്​​ഖൈ​ക്, ഖു​റൈ​സ്​ എ​ണ്ണ​ശാ​ല​ക​ളി​ൽ വ​ൻ അ​ഗ്​​നി​ബാ​ധ​യാ​ണു​ണ്ടാ​യ​ത്. ഇ​താ​ണ്​ ഉ​ൽ​​പാ​ദ​നം പ​കു​തി കു​റ​യാ​ൻ കാ​ര​ണ​മാ​യ​ത്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ സം​സ്​​ക​ര​ണ​ശാ​ല​യാ​യ അ​ബ്​​ഖൈ​ക് അ​രാം​കോ​യു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​രാം​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ൾ​പ്പെ​ടെയുള്ള വി​പ​ണി​യി​ൽ അ​ഞ്ചു​മു​ത​ല്‍ പ​ത്തു ഡോ​ള​ര്‍ വ​രെ വി​ല ഉ​യ​രു​മെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ർ മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നുണ്ട്.

Tags:    
News Summary - saudi-aramco-drone-attack-india-oil-supply-refiners-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.