സൗരഭ് ഭരദ്വാജ്, മനീഷ് സിസോദിയ
ന്യൂഡൽഹി: മുൻ മന്ത്രി സൗരഭ് ഭരദ്വാജിന് എ.എ.പിയുടെ ഡൽഹി ഘടകത്തിന്റെ ചുമതല നൽകി. അതുപോലെ പഞ്ചാബിൽ മനീഷ് സിസോദിയക്കാണ് പാർട്ടിയുടെ ചുമതല. നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് ഇരുനേതാക്കൾക്കും എ.എ.പി പുതിയ ചുമതലകൾ നൽകിയത്.
മൂന്നുതവണ എം.എൽ.എയായ സൗരഭ് ഭരദ്വാജ് രണ്ടുവർഷം ഡൽഹി ആരോഗ്യമന്ത്രിയായിരുന്നു. അതോടൊപ്പം മഹാരാജ് മാലിക്കിനെ ജമ്മുകശ്മീരിലെ എ.എ.പിയുടെ പ്രസിഡന്റായും നിയമിച്ചു. മുതിർന്ന നേതാക്കളായ ഗോപാൽ റായ്, ദുർഗേഷ് പഥക് എന്നിവർക്കാണ് ഗുജറാത്തിലെ ചുമതലകൾ. പങ്കജ് ഗുപ്ത എ.എ.പിയുടെ ഗോവയിലെ ഇൻ ചാർജാവും.
പഞ്ചാബിൽ സത്യേന്ദർ ജെയിൻ സഹ ഭാരവാഹിയാകും. രാജ്യസഭ എം.പി രാഘവ് ഛദ്ദയെ സംസ്ഥാന സഹഭാരവാഹിയായും നിയമിച്ചു. രാജ്യസഭ എം.പി സന്ദീപ് പഥക്കിന് ഛത്തീസ്ഗഢിന്റെ ചുമതലയാണ്.
നിലവിൽ പഞ്ചാബിൽ മാത്രമാണ് എ.എ.പിക്ക് അധികാരമുള്ളത്. ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 70ൽ 48 സീറ്റുകൾ നേടിയാണ് എ.എ.പിയെ പരാജയപ്പെടുത്തി ബി.ജെ.പി അധികാരം നേടിയത്. എ.എ.പിക്ക് 22 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.