ടെന്നീസ്​ ടൂർണമെൻറിനായി വിദേശസന്ദർശനം നടത്താൻ കാർത്തി ചിദംബരത്തിന്​ അനുമതി

ന്യൂഡൽഹി: ടെന്നീസ്​ ടൂർണമ​െൻറിനായി വിദേശസന്ദർശനം നടത്താൻ പി.ചിദംബരത്തി​​െൻറ മകൻ കാർത്തി ചിദംബരത്തി​ന്​ സുപ ്രീംകോടതിയുടെ അനുമതി. രണ്ടാഴ്​ച വിദേശത്ത്​ പോകുന്നതിനാണ്​ അനുമതി നൽകിയിരിക്കുന്നത്​.


ഫ്രാൻസ്​, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിലെ ടെന്നീസ്​ ടൂർണമ​െൻറിൽ പ​ങ്കെടുക്കാൻ അനുമതി തേടിയാണ്​ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്​. 10 കോടി രൂപ സുപ്രീംകോടതി രജിസ്​ട്രറിയിൽ കെട്ടിവെക്കാൻ നിർദേശിച്ച്​ കോടതി അനുമതി നൽകുകയായിരുന്നു.

രാഷ്​ട്രീയത്തിന്​ പുറമേ കാർത്തി ചിദംബരത്തിന്​ ടെന്നീസിലും താൽപര്യമുണ്ട്​. ആൾ ഇന്ത്യ ടെന്നീസ്​ അസോസിയേഷ​ൻ വൈസ്​ പ്രസിഡൻറ്​ സ്ഥാനം ചിദംബരം വഹിച്ചത്​. സ്​പെയിനലെ ഒരു ടെന്നീസ്​ ക്ലബ്​ കാർത്തി വിലക്കു വാങ്ങുകയും ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - SC allows Karti Chidambaram to travel abroad for tennis tournament-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.