ന്യൂഡൽഹി: മലയാളിയായ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിെൻറ കാര്യത്തിൽ തീരുമാനം നേരത്തേ മാറ്റിവെച്ച കൊളീജിയം 11 ൈഹകോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതിയിലേക്ക് ഉയർത്തുന്ന കാര്യം പരിഗണിക്കുന്നു. സുപ്രീംകോടതി രജിസ്ട്രിയാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. ജസ്റ്റിസ് ജോസഫിെൻറ പേര് ഏകകണ്ഠമായി വീണ്ടും ശിപാർശ ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.
കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് ചെലമേശ്വർ വിരമിക്കുന്നതിന് മുമ്പായി കൊളീജിയം കൂടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിന് പിറകെയാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം എന്ന മാനദണ്ഡംകൂടി വെച്ച് ഹൈകോടതി ചീഫ് ജസ്റ്റിസുമാരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാനൊരുങ്ങുന്നത്.
ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ സുപ്രീംകോടതി ജഡ്ജിയാക്കാൻ ശിപാർശ ചെയ്യുമെന്ന് കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.കൽക്കത്ത, രാജസ്ഥാൻ, തെലങ്കാന, ആന്ധ്ര പ്രദേശ്, മദ്രാസ്, ഗുജറാത്ത്, ഒറീസ, മധ്യപ്രദേശ് അടക്കമുള്ള ഹൈകോടതികളിൽനിന്നുള്ള ചീഫ് ജസ്റ്റിസുമാർക്ക് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകു
ന്ന കാര്യമാണ് പരിഗണിക്കുന്നത്. വിവിധ സംസ്ഥാനങ്ങൾക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന കേന്ദ്രത്തിെൻറ നിർദേശം പരിഗണിച്ചാണിത്.
ഒരു മലയാളിയെകൂടി സുപ്രീംകോടതി ജഡ്ജിയാക്കിയാൽ പ്രാദേശിക പ്രാതിനിധ്യത്തിെൻറ സന്തുലനമില്ലാതാകും എന്നതടക്കമുള്ള വാദങ്ങളുന്നയിച്ചാണ് ജസ്റ്റിസ് ജോസഫിനെ ജഡ്ജിയാക്കുന്നത് പുനഃപരിേശാധിക്കണമെന്ന് കൊളീജിയത്തോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.