ന്യൂഡൽഹി: വിദേശയാത്രക്കുവേണ്ടി താൻ കോടതിയിൽ കെട്ടിവെച്ച പത്തുകോടി രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ക ോൺഗ്രസ് എം.പി കാർത്തി ചിദംബരം സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരം ആരോപണ വിധേയനായ സാമ്പത്തിക കുറ്റകൃത്യ കേസിൽ സി.ബി.ഐയും ഇ.ഡിയും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ‘നിങ്ങളുടെ മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക’ എന്ന പരാമർശത്തോടെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകുന്ന ബെഞ്ച് ഹരജി തള്ളിയത്.
വിദേശയാത്രക്കായി താൻ കെട്ടിവെച്ച കാശ് വായ്പയായി എടുത്തതാണെന്നും അതിെൻറ പലിശ അടച്ചുകൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കാർത്തി ഹരജി സമർപ്പിച്ചത്. യു.കെ, യു.എസ്, ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്ന ബെഞ്ച് മേയ് ഏഴിന് അനുമതി നൽകിയിരുന്നു. പത്തുകോടി രൂപ കോടതിയുടെ സെക്രട്ടറി ജനറലിനു മുമ്പാകെ കെട്ടിവെക്കണമെന്നും രാജ്യത്ത് മടങ്ങിയെത്തിയാൽ ഈ തുക മടക്കിനൽകുമെന്നും ആ ഉത്തരവിൽ പറഞ്ഞിരുന്നു. ഇതനുസരിച്ച് തുക അടച്ചതിനെ തുടർന്ന് ജനുവരിയിൽ യാത്ര അനുവദിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ 51 ദിവസം കാർത്തി വിദേശത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.