ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പറയാന്‍ വിചാരണകോടതിക്ക് സുപ്രീംകോടതി വീണ്ടും സമയം നീട്ടി നല്കി. ആഗസ്റ്റ് 31 വരെയാണ് സമയം അനുവദിച്ചത്. ജസ്റ്റിസ് രോഹിങ്ടണ്‍ ഫാലി നരിമാന് അധ്യക്ഷനായ ബെഞ്ചിേൻറതാണ് ഉത്തരവ്. ഇനിയും സമയം ചോദിക്കരുതെന്നും കോടതി നിർദേശിച്ചു.
ആറ് മാസത്തിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഒമ്പത് മാസത്തിനകം വിധി പറയാന്‍ ലഖ്നോവിലെ പ്രത്യേക സി.ബി.ഐ കോടതിയോട് 2019 ജൂലൈ 19ന് ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. അതിനായി വിചാരണ കോടതി ജഡ്ജിയുടെ കാലാവധി നീട്ടിക്കൊടുക്കാനും സുപ്രീംകോടതി വിധിച്ചു.
2019 സെപ്റ്റംബര്‍ 30ന് വിരമിക്കാനിരുന്ന ജഡ്ജിക്ക് വിധി പറയുന്നത് വരെ കാലാവധി നീട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍, തെളിവുകള്‍ രേഖപ്പെടുത്തുന്നത് പൂര്‍ത്തിയായില്ലെന്ന് അറിയിച്ച് കോടതി വീണ്ടും സമയം ആവശ്യപ്പെടുകയായിരുന്നു.
എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ തുടങ്ങി ആര്.എസ്.എസിെൻറയും ബി.ജെ.പിയുടെയും വി.എച്ച്.പിയുടെയും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പള്ളി തകര്‍ത്തതില്‍ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ 2017 ഏപ്രില്‍ 19ന് ജസ്റ്റിസ് നരിമാന് കൂടി അടങ്ങുന്ന ബെഞ്ചാണ് അനുമതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.