ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിലെ ലിംഗപരമായ വിവേചനം ഇല്ലാതാക്കാൻ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നാവിക സേനയിൽ നടപ്പാക്കാൻ സുപ്രീംകോടതി സാവകാശം അനുവദിച്ചു.
വനിത ഓഫിസർമാർക്ക് എല്ലാ തസ്തികകളിലും സ്ഥിരനിയമനം നൽകണമെന്ന വിധി പ്രാബല്യത്തിൽ വരുത്താൻ ഈ വർഷം ഡിസംബർ 31 വരെയാണ് സുപ്രീംകോടതി കേന്ദ്രത്തിന് സമയം അനുവദിച്ചത്. ഹ്രസ്വകാലസേവനം (ഷോർട്ട് സർവിസ് കമീഷൻ) പൂർത്തിയാക്കിയ വനിത ഓഫിസർമാരുടെ അപേക്ഷ പരിഗണിച്ച് പുരുഷ ഓഫിസർമാരെപ്പോലെത്തന്നെ സ്ഥിരനിയമനം നൽകണമെന്ന് മാർച്ച് 17നാണ് സുപ്രീംകോടതി വിധിച്ചിരുന്നത്.
എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ വിധി നടപ്പാക്കാൻ കേന്ദ്രം സാവകാശം തേടുകയായിരുന്നു. സ്ഥിരനിയമനത്തിന് പരിഗണിക്കാതിരുന്ന അഞ്ച് വനിത നാവികസേന ഓഫിസർമാർക്ക് നാലാഴ്ചക്കകം നഷ്ടപരിഹാരമായി 25 ലക്ഷം
രൂപ വീതം നൽകണമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര, ഇന്ദിര ബാനർജി എന്നിവരുൾപ്പെട്ട ബെഞ്ച് കേന്ദ്രത്തോടാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.