ന്യൂഡൽഹി: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ് ആക്ടിവി സ്റ്റ് നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോൺഗ്രസ് ആക്ടിവിസ്റ്റ് തെഹ്സീൻ പൂനാവാലയാണ് ഹരജ ി നൽകിയത്. അരുൺ മിശ്ര, എം.ആർ ഷാ, അജയ് രസ്തോഗി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
അനാവശ്യമായി ജമ്മുകശ്മീരിൽ കർഫ്യുവും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിനെതിരെയാണ് ഹരജി. ഫോണും ഇൻറർനെറ്റും റദ്ദാക്കുന്ന നടപടിയേയും ഹരജി വിമർശിക്കുന്നുണ്ട്. പൗരൻമാർക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണ് കശ്മീരിലുള്ളതെന്നും ഹരജിയിൽ പറയുന്നു.
കശ്മീരിൽ മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ബാസിനും ഹരജി നൽകിയിട്ടുണ്ട്. ഹരജി അടിയന്തിരമായി ലിസ്റ്റ് ചെയ്യണമെന്നും അനുരാധ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ എൻ.സി.പിയും സമാന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.