ന്യൂഡൽഹി: ഓരോ വീട്ടിലും കാണാതായവരുടെ വിവരങ്ങൾ കൂടി അടുത്ത ജനസംഖ്യ കണക്കെടുപ്പിൽ ഉൾപ്പെടുത്തണമെന്ന ഹരജി തള്ളി സുപ്രീംകോടതി. ഇത് നയപരമായ കാര്യമാണെന്നും ഭരണഘടനപ്രകാരം ഇടപെടാനാവില്ലെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും ജെ.ബി. പർദിവാലയുമടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.
‘അതുൾപ്പെടുത്തണം, ഇതുൾപ്പെടുത്തണം എന്നെല്ലാം പറയാൻ ഞങ്ങളാരാണ്. നയപരമായ വിഷയമാണിത്. അതിനാൽ ഹരജി തള്ളുന്നു’- കോടതി പറഞ്ഞു.
സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിഷേയൻ ഫോർ ലവ് (സീൽ) എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഇന്ത്യയിലുടനീളമുള്ള അജ്ഞാത മൃതദേഹങ്ങളിൽ നിന്ന് ബയോളജിക്കൽ സാമ്പിളുകൾ ശേഖരിക്കാൻ പൊലീസിനോട് നിർദേശിക്കണമെന്നും സംഘടന ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.