ന്യൂഡൽഹി: മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത് ഹരിദ്വാർ ധർമസൻസദിൽ വിദ്വേഷ പ്രസംഗം നടത്തിയ ജിതേന്ദർ ത്യാഗി എന്ന യു.പി ശിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസിം റിസ്വിയുടെ താൽക്കാലിക ജാമ്യ കാലവധി നീട്ടി നൽകാതെ സുപ്രീംകോടതി. വെള്ളിയാഴ്ച ജയിലിലേക്ക് മടങ്ങാനും കോടതി നിർദേശിച്ചു.
ആരോഗ്യപരമായ ആവശ്യങ്ങൾക്ക് മെയ് 17നാണ് മൂന്ന് മാസത്തേക്ക് ജാമ്യം അനുവദിച്ചത്. പ്രായവും അസുഖവും ചൂണ്ടിക്കാട്ടി ജാമ്യം നീട്ടി നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
നിരവധി കേസുകൾ സമ്പാദിച്ചു കൂട്ടിയ വ്യക്തിയാണ്. 51 വയസ് ആയിട്ടേ ഉളളൂ. പ്രായമായിട്ടുണ്ടെന്ന പരിഗണ നൽകാനാവില്ലെന്നും ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
കഴിഞ്ഞ ഡിസംബർ 17മുതൽ 19 വരെ ഹരിദ്വാറിൽ നടന്ന ധർമസൻസദിലാണ് വംശഹത്യക്ക് ആഹ്വാനം ചെയ്തത് അടക്കമുള്ള പ്രസംഗം ഉണ്ടായത്. ഡിസംബർ ആറിനാണ് വസീം റിസ്വി മതംമാറി ജിതേന്ദർ ത്യാഗി എന്ന പേര് സീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.