ന്യൂഡൽഹി: അസമിലെ 14 ലോക്സഭ, 126 നിയമസഭ സീറ്റുകളിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന മണ്ഡല പുനർനിർണയത്തിന് സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീംകോടതി. അതേസമയം, മണ്ഡല പുനർനിർണയം നടത്താൻ തെരഞ്ഞെടുപ്പു കമീഷന് അധികാരം നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് എ വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് കോടതി സമ്മതിച്ചു.
വിഷയത്തിൽ കേന്ദ്ര സർക്കാറിനോടും കമീഷനോടും പ്രതികരണം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ‘‘മണ്ഡല പുനർനിർണയം ആരംഭിച്ചതിനാൽ ഇക്കാര്യത്തിൽ ഇപ്പോൾ ഇടപെടുന്നത് അഭികാമ്യമല്ല. ഭരണഘടന സാധുത പരിശോധിക്കുന്നുണ്ടെങ്കിലും അടുത്ത നടപടി എടുക്കുന്നതിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷനെ തടയുന്ന ഉത്തരവുകളൊന്നും പുറപ്പെടുവിക്കുന്നുമില്ല’’ -ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.