ന്യൂഡൽഹി: കോവിഡ് 19ൻെറ പശ്ചാത്തലത്തിൽ നാഷനൽ എൻട്രൻസ് എലിജിബിലിറ്റ് പരീക്ഷ മാറ്റിെവക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പുതിയ ഹരജികൾ സുപ്രീംകോടതി പരിഗണിച്ചില്ല. ഇതോടെ നീറ്റ് പരീക്ഷ സെപ്റ്റംബർ 13ന് തന്നെ നടക്കുമെന്ന് ഉറപ്പായി.
പരീക്ഷ നടത്തിപ്പിനായി സംസ്ഥാനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സൗകര്യമേർപ്പെടുത്തുകയും സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചു തുടങ്ങിയതായും സുപ്രീംകോടതി മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. പരീക്ഷാർഥികെള സഹായിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം അവസാനിച്ചതായി സുപ്രീംകോടതി വ്യക്തമാക്കി. പുതിയ ഹരജികൾ സ്വീകരിക്കാൻ ജസ്റ്റിസ് അശോക് ഭൂഷൻെറ നേതൃത്വത്തിലുള്ള ബെഞ്ച് തയാറായില്ല.
രാജ്യത്തെ കോവിഡ് കേസുകൾ കുത്തെന ഉയരുന്നതായും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിനാൽ സാമൂഹിക അകലം ഉൾപ്പെടെ പാലിക്കൽ സാധ്യമാകില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ആഗസ്റ്റ് 17ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. വിദ്യാർഥികളുടെ ഭാവി ദീർഘകാലം അപകടത്തിലാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.