പോളിങ് കണക്കുകൾ 48 മണിക്കൂറിനകം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന്: ഹരജി 17ന് പരിഗണിക്കും

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ​ഓരോ ഘട്ട പോളിങ്ങിന്റെയും പോളിങ് സ്റ്റേഷൻ തിരിച്ചുള്ള കണക്കുകൾ 48 മണിക്കൂറിനകം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്ന ഹരജി സുപ്രീംകോടതി 17ന് പരിഗണിക്കും. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ആണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് സംഘടനക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചതിനെ തുടർന്ന് വെള്ളിയാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്യാമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് അറിയിക്കുകയായിരുന്നു.

ഏപ്രിൽ 19നും 26നും നടന്ന ഒന്നും രണ്ടും ഘട്ടത്തിന്റെ അന്തിമ പോളിങ് കണക്ക് ഏപ്രിൽ 30നാണ് കമീഷൻ പ്രസിദ്ധീകരിച്ചതെന്നും പ്രാഥമിക കണക്കിനേക്കാൾ 5-6 ശതമാനം വരെ വ്യത്യാസം ഉണ്ടായിരുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ജനങ്ങൾക്കിടയിൽ സംശയത്തിന് ഇടയാക്കിയതിനാലാണ് 48 മണിക്കൂറിനകം അന്തിമ കണക്ക് പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും ഹരജിയിൽ ബോധിപ്പിച്ചു. 

Tags:    
News Summary - SC to hear plea against EC on delay in sharing polling data on May 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.