ന്യൂഡൽഹി: കന്നട മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറയും കന്നട എഴുത്തുകാരൻ കൽബു ർഗിയുടെയും ഘാതകർ ഒന്നാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാൽ, ഗൗരി ലേങ്കഷ് വ ധം അന്വേഷിക്കാൻ കർണാടക സർക്കാർ നിയോഗിച്ച പ്രത്യേക അേന്വഷണ സംഘം കൽബുർഗി വധവും അേന്വഷിക്കണമെന്നും ജസ്റ്റിസ് രോഹിങ്ടൺ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കർണാ ടക ഹൈകോടതിയുടെ ധാർവാഡ് ബെഞ്ച് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
കൽബുർഗി യുടെ ഭാര്യ ഉമ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി. നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ, ഗൗരി ലേങ്കഷ് എന്നിവരുടെ കൊലപാതകങ്ങളിൽ സാമ്യതയുണ്ടെന്ന് അവർ ഹരജിയിൽ ബോധിപ്പിച്ചിരുന്നു. ദാഭോൽകർ വധം അന്വേഷിച്ച സി.ബി.െഎയും പുണെ കോടതിയിൽ ഇക്കാര്യം ബോധിപ്പിച്ചിരുന്നു.
പുണെയിലെ ആക്ടിവിസ്റ്റ് ദാഭോൽകർ 2013 ആഗസ്റ്റിലും സി.പി.െഎ നേതാവ് ഗോവിന്ദ് പൻസാരെ 2015 ഫെബ്രുവരിയിലും ബംഗളൂരുവിലെ മാധ്യമ പ്രവർത്തക ഗൗരി ലേങ്കഷ് 2017 സെപ്റ്റംബറിലുമാണ് കൊല്ലപ്പെട്ടത്. ഹിന്ദുത്വ തീവ്രവാദികളാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു.
കൽബുർഗി, ഗോവിന്ദ് പൻസാരെ, ഗൗരി ലേങ്കഷ് എന്നിവരുടെ വധക്കേസുകളിൽ പൊതുവായ ചില ഘടകങ്ങൾ കണ്ടിരുന്നതിനാൽ കഴിഞ്ഞ ഡിസംബർ 11ന് സുപ്രീംകോടതി സി.ബി.െഎ അന്വേഷണത്തിന് അനുകൂലമായ നിലപാട് കൈക്കൊണ്ടിരുന്നു. ആ നിലക്ക് ഇന്ന് കേസ് പരിഗണിച്ചപ്പോൾ നാലു കൊലപാതകങ്ങളും ഒരു ഏജൻസി അന്വേഷിക്കെട്ട എന്ന് ജസ്റ്റിസ് രോഹിങ്ടൻ നരിമാൻ നിർദേശിച്ചു. അപ്പോഴാണ് ഗൗരി ലേങ്കഷ് വധം അന്വേഷിക്കാൻ തങ്ങൾ ഇതിനകംതന്നെ ഒരു പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കിയിട്ടുണ്ടെന്ന് കർണാടക സർക്കാർ അറിയിച്ചത്. എങ്കിൽ ആ എസ്.െഎ.ടി തന്നെ ഇൗ അന്വേഷണവും ഏറ്റെടുക്കെട്ട എന്ന് സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.