മധ്യപ്രദേശിലെ ഗുണ ജില്ലയിൽ പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ടാൽ ശാസിക്കപ്പെടുമെന്ന് ഭയന്ന് 15 വയസ്സുള്ള ആൺകുട്ടി പിതാവിനെ കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കൃത്യം നടത്തിയ ശേഷം കുടുംബവുമായി നല്ല ബന്ധത്തിലല്ലാത്ത അയൽവാസിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. പിതാവ് ഉറങ്ങിക്കിടക്കവെയാണ് മകൻ കൃത്യം നിർവഹിച്ചതെന്ന് പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു.
സംഭവത്തിന് ശേഷം തന്റെ അയൽക്കാരനും കൂട്ടാളിയും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടതായി പിന്നീട് മകൻ പൊലീസിനോട് പരാതിയിൽ പറഞ്ഞിരുന്നു.
പരാതിയെ തുടർന്ന് അയൽവാസിയെ പിടികൂടി ചോദ്യം ചെയ്തു. ഫോറൻസിക് പരിശോധനയിൽ സംഗതി തെറ്റാണെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണത്തിൽ, കുട്ടിയെ പൊലീസ് ചോദ്യം ചെയ്യുകയും പിതാവിനെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു. പഠിക്കാത്തതിന് പിതാവ് തന്നെ ശകാരിക്കുമെന്നും പത്താം ക്ലാസ് പരീക്ഷയിൽ തോറ്റാൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞതായി എസ്.പി പറഞ്ഞു.
ഫൈനൽ പരീക്ഷക്ക് പഠിച്ചിട്ടില്ലാത്ത കുട്ടി തോൽക്കുമെന്ന് ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.