തമിഴ്നാട്ടിൽ വിദ്യാർഥികളുമായി സഞ്ചരിച്ച സ്കൂൾ ബസിന് തീപിടിച്ചു

ചെന്നൈ: ആരക്കോണത്ത് സ്കൂൾ ബസിന് തീപിടിച്ചു. വിദ്യാർഥികളുമായി സഞ്ചരിക്കുന്ന സമയത്താമ് സ്കൂൾ ബസിന് തീപിടിച്ചത്. ഉടൻ വിദ്യാർഥികളെ ബസിൽനിന്ന് ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

ഭാരതി ദാസൻ സ്കൂളിലെ ബസിനാണ് തീപിടിച്ചത്. രാവിലെ വിവിധ സ്ഥലങ്ങളിൽനിന്നായി വിദ്യാർഥികളെയും കയറ്റി സ്കൂളിലേക്ക് വരുമ്പോഴായിരുന്നു സംഭവം.

തീപിടിക്കുമ്പോൾ ബസിൽ പത്തോളം കുട്ടികളാണ് ഉണ്ടായിരുന്നത്. ബസ് പൂർണമായി കത്തി നശിച്ചു.

Tags:    
News Summary - school bus carrying students caught fire in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.