പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കി; മതപരിവർത്തനത്തിന് നിർബന്ധിച്ചു; അധ്യാപികയുൾപ്പെടെ നാല് പേർക്കെതിരെ കേസ്

കാൻപൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ അധ്യാപികയുൾപ്പെടെ നാല് പേർ പിടിയിൽ. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം.

പത്താം ക്ലാസ് വിദ്യാർഥിയെ അധ്യാപിക ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നുവെന്നും പിന്നീട് അവരുടെ മതത്തിലേക്ക് മാറാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു. വിവരം സ്കൂളിലെ പ്രധാനാധ്യാപികയോട് പറഞ്ഞെങ്കിലും പുറത്ത് പറയരുതെന്നായിരുന്നു ആവശ്യമെന്നും കുടുംബം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ കുടുംബം പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകായായിരുന്നു. പൊലീസും വിഷയത്തിൽ ഇടപെടാതായതോടെ കുടുംബം കോടതിയെ സമീപിച്ചു. തുടർന്നാണ് അധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

അധ്യാപികയുടെ ഭർത്താവ്, സഹോദരൻ, പ്രധാനാധ്യാപിക എന്നിവരാണ് പ്രതിചേർത്ത മറ്റുള്ളവർ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - School Teacher, 3 Others Booked For Sexually Exploiting Minor Boy, Forcing Religious Conversion In Kanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.