മല്യയടക്കം ഏഴു പേര്‍ക്ക് സെബിയുടെ വിലക്ക്

ന്യൂഡല്‍ഹി: യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്‍െറ (യു.എസ്.എല്‍) തുക തിരിമറി നടത്തിയ കേസുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി വിജയ് മല്യ അടക്കം ഏഴു പേരെ  ഓഹരി വിപണിയില്‍നിന്ന് സെബി വിലക്കി. മല്യയെ കൂടാതെ യു.എസ്.എല്‍ മുന്‍ ഉദ്യോഗസ്ഥനായിരുന്ന അശോക് കപൂര്‍, പി.എ. മുരളി, സൗമിയ നാരായണന്‍, എസ്.എന്‍.പ്രസാദ്, പരംജിത് സിങ് ഗില്‍, എസ്.ആര്‍.ഐനാപുര്‍ എന്നിവര്‍ക്കെതിരെയാണ് സെബിയുടെ നടപടി.

ഇവരെ ഓഹരി  വിപണിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളില്‍നിന്നും വിലക്കിയിട്ടുണ്ട്. 2010-13 കാലയളവിലാണ് തിരിമറി നടന്നത്. 2016 മാര്‍ച്ചിലാണ് യു.എസ്.എല്ലിന്‍െറ ഡയറക്ടറും ചെയര്‍മാനുമായിരുന്ന മല്യ സ്ഥാനങ്ങളില്‍നിന്ന് രാജിവെച്ചത്.

Tags:    
News Summary - sebi ban vijay mallia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.