സെ​ബി മേധാവിക്ക് വീണ്ടും കുരുക്ക്; ചട്ടവിരുദ്ധമായി വരുമാനം നേടിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: ഓ​ഹ​രി വി​പ​ണി നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യാ​യ സെ​ബി മേധാവി മാ​ധ​ബി പു​രി ബു​ച്ചിന് വീണ്ടും കുരുക്ക് മുറുകുന്നു. സെബിയുടെ ഭാഗമായി പ്രവർത്തിച്ച കഴിഞ്ഞ ഏഴു വർഷത്തിനിടെ ചട്ടവിരുദ്ധമായി മറ്റൊരു കമ്പനിയിൽ നിന്നും വരുമാനം നേടിയിരുന്നുവെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

രജിസ്ട്രാർ ഓഫ് കമ്പനീസിൽ ലഭ്യമായ രേഖകൾ അടിസ്ഥാനമാക്കിയാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.

2017ൽ മാ​ധ​ബി പു​രി ബു​ച്ച് സെബിയിൽ അംഗമായും പിന്നീട് 2022 മാർച്ചിൽ മേധാവിയായും തുടരുകയാണ്. ഈ കാലയളവിൽ അഗോറ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിൽ നിന്നും 3.71 കോടി (4,42,025 ഡോളർ) സമ്പാദിച്ചതായി കണ്ടെത്തി. സ്ഥാപനത്തിന്റെ 99 ശതമാനവും ഓഹരിയും ബുച്ചിന്റെ പേരിൽ തന്നെയാണ്.

എന്നാൽ, പുറത്തുവിട്ട രേഖകൾ പ്രകാരം ഈ വരുമാനത്തിന് അദാനി ഗ്രൂപ്പുമായി ബന്ധിപ്പിക്കുന്ന ഒരു വിവരങ്ങളൊന്നുമില്ലെന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കി.

2008 ലെ സെബി നിയമങ്ങൾ അനുസരിച്ച്, ഒരു ഉദ്യോഗസ്ഥനും ലാഭമോ ശമ്പളമോ മറ്റ് പ്രൊഫഷണൽ ഫീസോ ലഭിക്കുന്ന അത്തരം ഒരു തസ്തികയിൽ വഹിക്കാൻ കഴിയില്ലെന്നാണ് ചട്ടം.

കൺസൾട്ടൻസി സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ സെബിക്ക് നൽകിയതായി ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം മാ​ധ​ബി പുരി ബുച്ച് പറഞ്ഞിരുന്നു. 2019 ൽ, യൂണിലിവറിൽ നിന്ന് വിരമിച്ചതിന് ശേഷം അവരുടെ ഭർത്താവ് ഈ കൺസൾട്ടൻസി ബിസിനസ്സ് കൈകാര്യം ചെയ്യുകയായിരുന്നു. റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ മാ​ധ​ബി പുരി ബച്ചിൽ നിന്നോ സെബിയിൽ നിന്നോ ഇതുവരെ മറുപടിയൊന്നും വന്നിട്ടില്ല.

സെബി മേധാവി മാ​ധ​ബി പു​രി ബു​ച്ചി​നും ഭ​ര്‍ത്താ​വ് ധാ​വ​ല്‍ ബു​ച്ചി​നും അ​ദാ​നി ഗ്രൂ​പ്പു​മാ​യി ബ​ന്ധ​​പ്പെ​ട്ട ര​ഹ​സ്യ വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്ന പു​തി​യ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടാണ് സെ​ബി​യെ വി​വാ​ദ​ച്ചു​ഴി​യി​ലാ​ക്കിയത്.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. 

Tags:    
News Summary - Sebi chief Madhabi Puri Buch earned revenue in potential rules violation: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.