ന്യൂഡൽഹി: സ്വവർഗ ലൈംഗികത കുറ്റകരമല്ലാതാക്കിയ ചരിത്രവിധി പ്രസ്താവിച്ച് ഒരു വർഷം പിന്നിടുേമ്പാൾ സമൂഹത്തി ൽ അതിെൻറ പ്രചാരണത്തിനായി കേന്ദ്രസർക്കാർ എന്ത് ചെയ്തുവെന്ന് സുപ്രീംകോടതി. സ്വവർഗ- ലൈംഗിക ന്യൂനപക്ഷങ്ങ ൾക്കായി സുപ്രീംകോടതി വിധിക്ക് പ്രചാരണം നൽകാൻ കേന്ദ്ര നിയമ-സാമൂഹിക നീതി,ശാക്തീകരണ മന്ത്രാലയങ്ങൾ എന്തെല്ലാം നടപടികളാണെടുത്തതെന്ന് പരിശോധിക്കുമെന്നും ജസ്റ്റിസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ലൈംഗിക ന്യൂനപക്ഷങ്ങൾക്കെരെ നിലനിൽക്കുന്ന വേർതിരിവ് ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ മുൻകൈ എടുക്കണം. കൃത്യമായ ഇടവേളകളിൽ ടെലിവിഷൻ, റേഡിയോ, ഓൺലൈൻ, അച്ചടിമാധ്യമങ്ങളിലൂടെ സുപ്രധാന വിധിയെ കുറിച്ച് ബോധവത്കരണം നടത്തണം. സ്വവർഗ- ലൈംഗിക ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്കെത്തിക്കാനും അവരെ കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ധാരണകളെ തിരുത്താൻ നടപടി എടുക്കണം. വിധി പ്രഖ്യാപനം നടത്തി ഒരു വർഷം പിന്നിടുേമ്പാഴും കേന്ദ്രസർക്കാർ ഒരുതരത്തിലുള്ള നടപടിയും കൈകൊണ്ടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
2018 സെപ്റ്റംബർ ആറിന് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സ്വരർഗ രതി കുറ്റകരമെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര, ആർ.എഫ് നരിമാൻ, എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നിവരാണ് ഈ ചരിത്രവിധി പ്രസ്താവിച്ച ഭരണഘടനാ ബഞ്ചിലുണ്ടായിരുന്നത്.
ലൈംഗിക താൽപര്യം വ്യക്തികേന്ദ്രീകൃതമാണ്. വ്യക്തിസ്വാതന്ത്ര്യത്തിെൻറയും അന്തസിെൻറയും ഭാഗമാണ്, സ്വകാര്യമാണ്. സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധമല്ലെന്നും ഭരണകൂടം ഇടപെടേണ്ടതില്ല എന്നുമാണ് വിധി പ്രഖ്യാപനത്തിൽ രേഖപ്പെടുത്തിയിരുന്നത്. ചരിത്രപ്രധാന വിധി ജനങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും സമൂഹത്തിലെത്തിക്കണമെന്ന് കോടതി അന്ന് നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.