ബംഗളൂരു: മുസ്ലിം മതനിയമ പ്രകാരം രണ്ടാം വിവാഹം കഴിക്കുന്നത് തെറ്റല്ലെങ്കിലും അത് ആദ്യ ഭാര്യയോട് കാണിക്കുന്ന കടുത്ത ക്രൂരതയാണെന്ന് കർണാടക ഹൈകോടതി. ഒന്നാം ഭാര്യക്ക് വിവാഹമോചനം നടത്താനുള്ള അർഹതയുണ്ടെന്നും കോടതി പറഞ്ഞു. ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിന് ശേഷം രാംജാൻബി എന്ന സ്ത്രീ വിവാഹബന്ധം പിരിച്ചുവിടാൻ ആവശ്യപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈകോടതി ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യ വിവാഹം പിരിച്ചുവിടുന്നത് ന്യായീകരിച്ച വിചാരണക്കോടതി വിധിക്കെതിരെയുള്ള രാംജാൻബിയുടെ ഭർത്താവിെൻറ അപ്പീൽ ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, പി കൃഷ്ണ ഭട്ട് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അടുത്തിടെ തള്ളിയിരുന്നു. 'നിയമം അനുവദിക്കുന്നതാണെങ്കിലും ചില പ്രവര്‍ത്തികള്‍ എല്ലായ്‌പ്പോഴും നല്ലതാവണമെന്നില്ല, ഉദാഹരണത്തിന് കള്ളുകുടിക്കാനും, പുകവലിക്കാനും, കൂര്‍ക്കം വലിക്കാനുമെല്ലാം നിയമം അനുവദിക്കുന്നുണ്ടല്ലോ പക്ഷേ ഈ പ്രവൃത്തികള്‍ ചില ഘട്ടങ്ങളില്‍ അപകടകരമായി മാറുന്നതും കാണുന്നുണ്ട്', അതുപോലെ, 'ഒരു മുസ്ലിം രണ്ടാം വിവാഹം കഴിക്കുന്നത് ചിലപ്പോൾ നിയപരമായിരിക്കാം.. എന്നാൽ, പലപ്പോഴുമത് ആദ്യ ഭാര്യയോടുള്ള കടുത്ത ക്രൂരതയാവുന്നു. . -ബെഞ്ച് ചൂണ്ടിക്കാട്ടി.
കർണാടകയിലെ വിജയപുര സ്വദേശിയായ യൂസുഫ് പാട്ടീൽ ബംഗളൂരുവിലുള്ള രാംജാൻബിയെ 2014ൽ ആണ് വിവാഹം കഴിക്കുന്നത്. വൈകാതെ അയാൾ രണ്ടാം വിവാഹവും കഴിച്ചു. എന്നാൽ, താനുമായുള്ള വിവാഹം പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാംജാൻബി കീഴ്കോടതിയിൽ കേസ് ഫയൽ ചെയ്തു. തന്നെയും മാതാപിതാക്കളെയും ഭർത്താവും കുടുംബവും ദേഹോപദ്രവം ഏല്‍പ്പിച്ചതായും അവർ കോടതിയിൽ പറഞ്ഞു.
താൻ ആദ്യ ഭാര്യയെ സ്നേഹിക്കുന്നുണ്ടെന്നും ശക്തരും രാഷ്ട്രീയപരമായി വലിയ സ്വാധീനവുമുള്ള മാതാപിതാക്കളുടെ സമ്മർദ്ദം കാരണമാണ് രണ്ടാം വിവാഹത്തിന് മുതിർന്നതെന്നും പാട്ടീൽ കോടതിയിൽ പറഞ്ഞു. ശരീഅത്ത് നിയമം ഒരു മുസ്ലിമിന് ബഹുഭാര്യത്വം അനുവദിക്കുന്നുണ്ടെന്നും അയാൾ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ആദ്യഭാര്യയുടെ സ്വത്തുവകകള്‍ രണ്ടാം ഭാര്യയുമായി പങ്കുവെക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കരുതെന്ന് നേരത്തേ അലഹാബാദ് കോടതി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.