പോപുലർ ഫ്രണ്ടിനെതിരായ റെയ്ഡ് തുടരുന്നു; വ്യാപക അറസ്റ്റ്

ന്യൂഡൽഹി: പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇന്ന് ആരംഭിച്ച റെയ്ഡ് തുടരുകയാണ്. എട്ടോളം സംസ്ഥാനങ്ങളിൽ ഇന്ന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ട്. 90ലേറെ പേർ അറസ്റ്റിലായിട്ടുണ്ട്.

കേരളം, കർണാടക, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, അസം, ഉത്തർ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പരിശോധന. റെയ്ഡ് നടക്കുന്ന കേന്ദ്രങ്ങളിൽ അർധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

അസമിൽ 25 പോപുലർ ഫ്രണ്ട് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിൽ പത്ത് പേരെയും അറസ്റ്റ് ചെയ്തു. കർണാടകയിൽ 75ലേറെ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി.

ഡൽഹിയിൽ നിസാമുദ്ദീനിലും ഷഹീൻ ബാഗിലും പരിശോധന നടത്തി. ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലും മീററ്റിലും റെയ്ഡിന് നേതൃത്വം നൽകിയത് എൻ.ഐ.എ ആണ്. മധ്യപ്രദേശിൽ 21 പേരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

കേരളത്തിൽ പാലക്കാട്ടും വയനാട്ടിലുമടക്കം പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുകയാണ്.

സെപ്റ്റംബർ 22 ലെ രാജ്യവ്യാപക റെയ്ഡിനും പോപുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും അറസ്റ്റിനും ശേഷം രണ്ടാം ഘട്ട നടപടിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നേരത്തെ 15 സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ നൂറിലേറെ പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

Tags:    
News Summary - Second round of NIA raids on PFI under way across India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.