അഗ്നിപഥ് പ്രതിഷേധം: സെക്കന്ദരാബാദ് അക്രമണത്തിന്റെ മുഖ്യസൂത്രധാരകനായ മുൻ സൈനികോദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തുവെന്ന് ​പൊലീസ്

സെക്കന്ദരാബാദ്: അഗ്നിപഥ് പ്രതിഷേധങ്ങൾക്കിടെ സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന മുൻ സൈനികോദ്യോഗസ്ഥനാണ് അറസ്റ്റിലായത്.

അവുല സുബ്ബ റാവു എന്നയാളാണ് അക്രമ സംഭവങ്ങളുടെ പിന്നിലുള്ളതെന്നും ഇയാൾ പിടിയിലായെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധക്കാർ നിരവധി ട്രെയിനുകൾക്ക് തീവെക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിനായി ഇയാൾ ആളുകളെ സംഘടിപ്പിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

റാവു പ്രകാശം ജില്ലയിൽ നിന്നുളളയാളാണെന്നും സൈനിക ട്രൈയിനിങ് അക്കാദമി ഹൈദരാബാദിലെ ഏഴ് സ്ഥലങ്ങളിൽ നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച ഇയാളെ പൊലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ നടന്ന അക്രമത്തിനിടെ വാറംഗലിലെ 19കാരനാണ് കൊല്ലപ്പെട്ടത്. നിരവധി യാത്ര ട്രെയിനുകളുടെ കോച്ചുകളും അഗ്നിക്കിരയാക്കിയിരുന്നു.

Tags:    
News Summary - Secunderabad Violence 'Mastermind' Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.