ന്യൂഡൽഹി: ഹരിയാനയിലെ ഗുഡ്ഗാവിൽ പള്ളികളുടെ കുറവു മൂലംതുറന്ന സ്ഥലങ്ങളിൽ നടക്കുന്ന ജുമുഅ നമസ്കാരം 47 കേന്ദ്രങ്ങളിലായി പരിമിതപ്പെടുത്തി. ഇതിൽ 23 മൈതാനങ്ങളാണ്. നമസ്കാരത്തിനെതിരെ ഹിന്ദുത്വ ശക്തികൾ രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതേതുടർന്ന് ഇന്ന് നടന്ന ജുമുഅ നമസ്കാരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയത്.
13 സ്ഥലങ്ങളിലായി ഇന്ന് നടന്ന നമസ്കാരത്തിന് 76 ഉദ്യോഗസ്ഥരെ മോൽനോട്ടം വഹിക്കാനായി നിയോഗിച്ചിരുന്നു. ജുമുഅ നമസ്കാരം നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ കൈമാറണമെന്ന് ഇന്റലിജൻസ് വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് 13 മൈതാനങ്ങളുടെ വിവരമാണ് ഇൻലിജൻസിന് ലഭിച്ചത്. ഈ പ്രദേശങ്ങളിലാണ് സുരക്ഷ ഒരുക്കിയത്.
കഴിഞ്ഞ ദിവസമാണ് നമസ്കാരത്തിനെതിരെ ഹിന്ദുത്വ ശക്തികൾ രംഗത്തെത്തിയത്. അഞ്ച് സ്ഥലങ്ങളിൽ മാത്രമേ പൊതു ഇടങ്ങളിൽ നമസ്കാരത്തിന് അനുമതി നൽകാവൂ, ഇതിെൻറ രണ്ടു കി.മീ. ചുറ്റളവിൽ അമ്പലങ്ങൾ ഉണ്ടാവാൻ പാടില്ല, നമസ്കാരത്തിന് എത്തുന്നവരുെട പൗരത്വ രേഖകൾ പരിശോധിക്കണമെന്നും ഗുഡ്ഗാവ് ജില്ല ഭരണകൂടത്തിനോട് ഹിന്ദുത്വ സംഘടനകൾ നിർദേശിച്ചിരുന്നു.
അതേസമയം, പൊതുസ്ഥലത്ത് ജുമുഅ നമസ്കാരം നടത്തുന്നവർക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ ഹിന്ദുക്കൾ ഗുഡ്ഗാവ് ഡിവിഷനൽ കമീഷണർക്ക് നിവേദനവും നൽകിയിരുന്നു. പള്ളികൾ ഇല്ലാത്തതിനാൽ വർഷങ്ങളായി ഒഴിഞ്ഞ സ്ഥലങ്ങളിൽ മുസ്ലിംകൾ നമസ്കാരം നടത്തുന്നുണ്ടെന്നും സമധാനപൂർവം നടക്കുന്ന നമസ്കാരവും പ്രാർഥനയും പ്രേദശവാസികൾക്ക് ശല്യമായിട്ടില്ലെന്നും 150 പേർ ഒപ്പിട്ട നിവേദനത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.