മുംബൈ: താനെയിലെ ബിസിനസ് കെട്ടിടത്തിൽ നിന്ന് ഞായറാഴ്ച രാത്രി സെക്യൂരിറ്റി സൂപ്പർവൈസർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. സെക്യൂരിറ്റി ഗാർഡുകളുടെ സൂപ്പർവൈസറായ 35കാരന്റെ ശിരഛേദം ചെയ്ത മൃതദേഹമാണ് കെട്ടിടത്തിന്റെ ടെറസിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്.
ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. വൈകുന്നേരത്തോടെ ക്രൈംബ്രാഞ്ച് യൂണിറ്റ് സംശയാസ്പദമായ സാഹചര്യത്തിൽ പ്രതി പ്രശാന്ത് കദമിനെ സംഗാലിയിൽ നിന്ന് അറസ്റ്റ് ചെയ്തു.
കൊലയാളി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മരിച്ചയാളുടെ തല വിച്ഛേദിച്ച് ടെറസിൽ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
അമ്മയെയും സഹോദരിയെയും അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചതിനാലാണ് കദം ഇരയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. മരിച്ചയാൾ കെട്ടിടത്തിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി ചെയ്തിരുന്നുവെന്ന് ക്രൈംബ്രാഞ്ചിലെ മുതിർന്ന പോലീസ് ഇൻസ്‌പെക്ടർ വികാസ് ഗോഡ്‌കെ വിശദീകരിച്ചു. പ്രതിയെ പിടികൂടാൻ പോലീസ് അഞ്ച് സംഘങ്ങളെ രൂപീകരിച്ചിരുന്നു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.