ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിനു താൽക്കാലിക അനുമതി നല്കിയ ഹൈകോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. അടൂര്‍ മൗണ്ട് സിയോന്‍, വയനാട് ഡി.എം വിംസ് എന്നി മെഡിക്കല്‍ കോളജുകളിലെ ഇത്തവണത്തെ പ്രവേശനമാണ് സുപ്രീംകോടതി തടഞ്ഞത്.
മെഡിക്കല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നല്കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ നല്‍കിയിരുന്ന അംഗീകാരം മരവിപ്പിച്ചതിനെതിരേ കോളജുകള്‍ നല്കിയ ഹരജി പരിഗണിച്ച് ഇത്തവണ പ്രവേശനം നടത്താന്‍ ഹൈകോടതി താത്കാലികമായി അനുമതി നല്‍കുകയായിരുന്നു.
എന്നാല്‍, ഹൈകോടതിയുടെ ഈ നടപടി നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടി തൊടുപുഴ അല്‍ അസ്ഹര്‍ കോളജിെൻറ പ്രവേശനാനുമതി കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. മെഡിക്കല്‍ കൗണ്‍സിലിെൻറ അംഗീകാരമില്ലാത്ത എം.ബി.ബി.എസ് കോഴ്സുകൾ അംഗീകരിക്കാനാവില്ലെന്നു ബുധനാഴ്ചയും കോടതി വ്യക്തമാക്കി.
അതേസമയം, റദ്ദാക്കല്‍ നടപടി വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്ന സംസ്ഥാന സര്‍ക്കാറിെൻറ വാദം കണക്കിലെടുത്ത കോടതി, ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഹരജി നല്‍കാമെന്നും അറിയിച്ചു. കോടതിയുടെ നിര്‍ദേശത്തിെൻറ അടിസ്ഥാനത്തില്‍ തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ഹരജി നല്‍കിയിരുന്നു. ഈ ഹരജി വെള്ളിയാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.