ഫേസ്​ബുക്ക്​ ലൈവി​നിടെ ബോട്ടുമുങ്ങി: ഡാമിൽ ഏഴു യുവാക്കളെ കാണാതായി

നാഗ്​പൂർ: ഫേസ്​ബുക്ക്​ ലൈവ്​ വിഡിയോ എടുക്കുന്നതിനിടെ ബോട്ട്​ മുങ്ങി ഏഴ്​ യുവാക്കളെ  കാണാതായി. നാഗ്​പൂരിലെ വേന ഡാമിലാണ്​ അപകടം നടന്നത്​. 
ഞായറാഴ്​ച വൈകിട്ട്​ ഡാമിൽ ബോട്ട്​ യാത്രക്കെത്തിയ ഒമ്പതു യുവാക്കളാണ്​ അപകടത്തിൽ പെട്ടത്​. രണ്ട്​ ബോട്ട്​ ജീവനക്കാരെയും ഒരു കോളജ്​ വിദ്യാർഥിയെയും സാഹസികമായി രക്ഷപ്പെടുത്തി.

ബോട്ടിൽ മൂന്ന്​ ജീവനക്കാർ ഉൾപ്പെടെ പതിനൊന്ന്​ പേരാണ്​ യാത്ര ചെയ്​തിരുന്നത്​. യാത്രക്കിടെ യുവാക്കൾ ഫേസ്​ബുക്ക്​ ലൈവ്​ വിഡിയോ പോസ്​റ്റ്​ ചെയ്​തിരുന്നു. വിഡിയോക്ക്​ പോസ്​ ചെയ്യുന്നതിനായി ഒമ്പതുപേരും ഒരുമിച്ച്​ ബോട്ടി​​​െൻറ ഒരു വശത്തേക്ക്​ നിന്നതാണ്​ അപകടത്തിനിടയാക്കിയത്​. 

യുവാക്കൾഒരുമിച്ച്​ നിന്ന്​ സെൽഫിയെടുക്കുന്നതിനിടെ ബോട്ട്​ മറിയുകയായിരുന്നു. സംഭവത്തിന്​ ദൃക്​സാക്ഷിയായ പ്രദേശവാസി പൊലീസിനെ അറിയിച്ചു. തുടർന്ന്​ പൊലീസെത്തി മൂന്നുപേരെ രക്ഷിച്ചു​. ഞായറാഴ്​ച രാത്രിയോടെ രക്ഷാപ്രവർത്തകർ ഒരാളുടെ മൃതദേഹം പുറ​ത്തെടുത്തു. കാണാതായ ഏഴു പേരും നാഗ്​പൂർ സ്വദേശികളാണ്​. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്​. 
 

Tags:    
News Summary - Selfie in Boat Turns Fatal, Eight Feared Drowned in Nagpur's Vena Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.