ബംഗളൂരു: പ്രധാനമന്ത്രിക്ക് കത്തയച്ചാൽ മാത്രം പ്രജ്വൽ രേവണ്ണ എം.പിയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധാരാമയ്യ നരേന്ദ്ര മോദിക്ക് കത്തയച്ചതിനോട് കലബുറഗിയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
പാസ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കോടതിയുടെ പരിഗണനയിലുണ്ട്. കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കേന്ദ്രം കർണാടക സർക്കാറുമായി സഹകരണത്തിന് തയാറാണ്. എന്നാൽ, കത്തയച്ചതിന് പിറകെ പാസ്പോർട്ട് റദ്ദാക്കണം എന്ന് പറഞ്ഞാൽ എങ്ങനെ സാധിക്കും? മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരോട് തനിക്ക് ചോദിക്കാനുള്ളത് മറ്റൊന്നാണ്. പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വിഡിയോ ഏപ്രിൽ 21ന് പുറത്തുവന്നതാണ്.
എന്തുകൊണ്ടാണ് കർണാടക സർക്കാർ 27ന് പ്രജ്വൽ രാജ്യം വിടുംവരെ മിണ്ടാതിരുന്നത്? വൊക്കാലിഗ വോട്ട് ബാങ്കിൽ ഇടിവ് സംഭവിക്കും എന്നായിരുന്നു നിങ്ങളുടെ ഭയം -പ്രൾഹാദ് ജോഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.