ഹൈദരാബാദ്: തെലങ്കാനയിലെ ഭദ്രാചലം മണ്ഡലത്തിലെ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ സുന്നം രാജയ്യ(68) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഹൈദരാബാദിൽ നിന്ന് വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭദ്രാചലം നിയമസഭാ മണ്ഡലത്തിൽ നിന്ന് 1999, 2004, 2014 എന്നീ വർഷങ്ങളിലായി സുന്നം രാജയ്യ മൂന്ന് തവണ നിയമസഭയിലെത്തി. കഴിഞ്ഞ തവണ ആന്ധ്ര പ്രദേശിലെ രംപചോദവരം നിയമസഭ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു.
ഗിരിജനസംഗം നേതാവ് കൂടിയായിരുന്ന അദ്ദേഹം ആദിവാസികളുടെ അവകാശ പോരാട്ടങ്ങളിലും ആദിവാസി ഭൂസംരക്ഷണ സമരങ്ങളിലും മുന്നണി പോരാളിയായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്. സുന്ന രാജയ്യയുടെ രണ്ട് ആൺമക്കൾക്കും മകളുടെ ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ബീഹാറിലെ സി.പി.െഎ സംസ്ഥാന സെക്രട്ടറി സത്യ നാരായൺ സിങ് റായാറാഴ്ച മരിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.